Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പാക്ക് തീവ്രവാദ സംഘടനയായ ലഷ്‌കറെ തയിബ ഭീകരാക്രമണം നടത്തിയേക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം.
പഞ്ചാബിന്റെയും രാജസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് അറിയിച്ചിട്ടുണ്ട്. 20-21 പേരടങ്ങിയ ലഷ്‌കര്‍ സംഘം പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്റലിജന്‍സ് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ എത്തിയ ഭീകരര്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. പാക്കിസ്ഥാന്‍ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് പരിശീലനം സദ്ധിച്ചവരാണ് ഇവരെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെട്രോ, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പ്രമുഖ ഹോട്ടലുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി.
Leave a Reply