Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on October 19, 2013 at 3:24 pm

ദാമ്പത്യം മടുത്തു;രംഭ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു?

the-actress-is-all-set-to-return-to-acting

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താരമായിരുന്നു രംഭ മടങ്ങിവരവിന് ഒരുങ്ങുന്നു. വിവാഹത്തോടെ അഭിനയം നിര്‍ത്തി കുടുംബിനിയുടെ വേഷമണിഞ്ഞ ഈ താരസുന്ദരി ഏറെ നാളായി ഭര്‍ത്താവുമായി അകല്‍ച്ചയിലാണ്. വിവാഹമോചനം നേടി വെള്ളിത്തിരയില്‍ വീണ്ടും സജീവമാകാനാണ് രംഭയുടെ തീരുമാനം. ചില ചിത്രങ്ങള്‍ക്കുവേണ്ടി കരാറില്‍ ഒപ്പുവെയ്ക്കാന്‍ രംഭ ഒരുങ്ങിക്കഴിഞ്ഞതായും അറിയുന്നു.
2010 ഏപ്രില്‍ എട്ടിനു തിരുപ്പതിയില്‍ നടന്ന ആഢംബരചടങ്ങില്‍വച്ചാണ് ക്യാനഡയിലെ വ്യവസായിയായ ഇന്ദ്രന്‍ പത്മനാഥന്‍ രംഭയെ മിന്നുകെട്ടിയത്. വിവാഹശേഷം രണ്ടുപേരും ടൊറന്റോയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. 2011ല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു. 2012ഓടെ ഇവരുടെ വിവാഹബന്ധം ഉലയുകയാണെന്നുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ അതു നിഷേധിച്ചുകൊണ്ട് രംഭ രംഗത്തെത്തി. എന്നാല്‍ വീണ്ടും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സജീവമാകുകയാണ്. ഇവര്‍ അകന്നതിനുള്ള കാരണമെന്താണെന്നും മറ്റും ഇതുവരെ വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published.

More News