Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറ്റലി : കഴിഞ്ഞ ഫെബ്രുവരിയിൽ കാണാതായ മുന്‍ നീലച്ചിത്ര നടി ഫെഡറിക ജിയാകമിനിയുടെ മൃതദേഹം പെട്ടിക്കുള്ളിലാക്കി തടാകത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 43 കാരിയായ ഫെഡറികയുടെ മൃതദേഹം ഇറ്റലിയിലെ ഏറ്റവും വലിയ തടാകമായ ലേക്ക് ഗാര്‍ഡയില്‍ നിന്നാണ് പോലീസ് കണ്ടെടുത്തിട്ടുള്ളത്.കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലിന് ലഭിച്ച അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് പോലീസ് തടാകത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു.മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് പെട്ടിക്കുള്ളിലാക്കിയ ശേഷം സെല്ലോടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്.സംഭവത്തെ തുടർന്ന് നടിയുടെ മുന്‍ പങ്കാളിയായ ഫ്രാങ്കോ മൊസോനിയെ പോലീസ് ചോദ്യം ചെയ്യുകയും ഇയാളുടെ വീടും കാറും പരിശോധിക്കുകയും ചെയ്തു.മൃതദേഹം കണ്ടെത്തിയ തടാകത്തിൻറെ തീരം ഫോറന്‍സിക് പരിശോധനകള്‍ക്കായി പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.2005 ല്‍ അശ്ലീല സിനിമാ രംഗത്തെത്തിയ ഫെഡറിക 2008 ഓടെ നീലച്ചിത്ര രംഗത്ത് നിന്ന് വിരമിക്കുകയായിരുന്നു. സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി മൃതദേഹം പോസ്റ്റ്‌മാർട്ടത്തിന് അയച്ചിരിക്കയാണ്.
Leave a Reply