Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:04 pm

Menu

Published on August 2, 2013 at 12:20 pm

വ്യാജ മരണവാര്‍ത്ത‍ സൃഷ്ടിച്ചത് കനക തന്നെ

the-fake-death-news-created-herself-by-actress-kanaka

നടി കനകയുടെ മരണവാര്‍ത്ത‍ പ്രചരിപ്പിച്ചത് തന്റെ അച്ഛന്‍ ദേവദാസ്‌ ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി കനക രംഗത്തെത്തിയതിന് പിന്നാലെ വ്യാജ മരണവാര്‍ത്ത‍ സൃഷ്ടിച്ചത് കനക തന്നെയായിരുന്നുവെന്ന ആരോപണവുമായി പിതാവും രംഗത്തെത്തി.സിനിമയില്‍ നിന്ന് വിട്ടുനിന്ന കനക തിരിച്ചുവരവ് നടത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു വാര്‍ത്ത‍ സൃഷ്ടിച്ചതെന്ന് പിതാവ് ദേവദാസ് ആരോപിച്ചു. മരണ വാര്‍ത്തയുടെ വ്യക്തതയ്ക്ക് വേണ്ടി പത്രപ്രവര്‍ത്തകര്‍ തന്നെ വിളിച്ചിരുന്നതായും എന്നാല്‍ കനകയ്ക്ക് കുഴപ്പമൊന്നുമില്ലെന്നുമാണ് പ്രതികരിച്ചതെന്ന് പിതാവ് പറയുന്നു.എന്നാൽ കുട്ടിക്കാലത്ത് തന്നെയും അമ്മയേയും ഉപേക്ഷിച്ച് പരസ്ത്രീകളെ തേടിയ പോയതാണ് ആ മനുഷ്യൻ, ഇപ്പോള്‍ വന്നിരിക്കുന്നത് തന്റെ സ്വത്തിനാണ് . മരിച്ചുപോയ അമ്മയോടും തന്നോടുമുള്ള ദേഷ്യവും വൈരാഗ്യവും മാത്രമാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. തന്റെ സ്വത്ത്‌ മാത്രമാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം. അതിനു താന്‍ മരിക്കണം. അതിനുവേണ്ടിയാണ് അദ്ദേഹം തന്നെക്കുറിച്ച് തമിഴ് ചാനലില്‍ വാര്‍ത്ത‍ കൊടുപ്പിച്ചതെന്നും ഇത് പിന്നീട് മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും കനക ഒരു ഓണ്‍ലൈന്‍ പത്രത്തിനോട്‌ പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News