Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: 61ാമത് നെഹ്റുട്രോഫി ജലോത്സവം ശനിയാഴ്ച പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ അരങ്ങേറും. ഇത്തവണ 22 ചുണ്ടന്‍ ഉള്‍പ്പെടെ 63 വള്ളങ്ങളാണ് മാറ്റുരക്കുന്നത്. ഇത്രയധികം ചുണ്ടന്‍വള്ളങ്ങള്‍ നെഹ്റുട്രോഫിക്ക് എത്തുന്നത് ഇതാദ്യമാണ്. ഇതില്‍ നടുഭാഗം ചുണ്ടനില്‍ തുഴയുന്നത് വനിതകളാണ് എന്ന പ്രത്യേകതയും ഉണ്ട്. പ്രദര്‍ശന ഇനത്തില്‍ മൂന്ന് ചെറുവള്ളങ്ങളും പങ്കെടുക്കുന്നുണ്ട്.പവലിയനില്‍ വരെ വെള്ളം കയറിയ സാഹചര്യത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം വള്ളംകളിയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെങ്കിലും ആവേശം ഒട്ടും ചോരാതെ ജലോത്സവത്തില്‍ പങ്കെടുക്കാന്‍ ക്ളബുകളും കുറവുകളില്ലാതെ മത്സരം നടത്താന്‍ സംഘാടകരും തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.വെള്ളപ്പൊക്കത്തിന്‍െറ പശ്ചാത്തലത്തില്‍ ജലമേള കാണാനത്തെുന്നവര്‍ക്കും തുഴച്ചില്‍കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ നാവിക സേന കമാന്‍ഡ് ആസ്ഥാനത്തുനിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സേവനവും ഉണ്ടാകും. വള്ളംകളിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജലോത്സവം ഉദ്ഘാടനം ചെയ്യുന്നത് ഗവര്‍ണര്‍ നിഖില്‍കുമാറാണ് .
Leave a Reply