Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ സഹതടവുകാരനായിരുന്ന ആള്‍ വഴി ജയിലില്‍ നിന്നും ശാലുവിനയച്ച കത്ത് പുറത്തുവന്നു. കോയമ്പത്തൂരില്‍ വച്ചല്ല തന്നെ അറസ്റ് ചെയ്തതെന്നും താൻ സ്വയം കീഴടങ്ങുകയായിരുന്നുവെന്നും ബിജു കത്തില്‍ പറയുന്നു. താന്‍ ആരെയും കൊന്നിട്ടില്ലെന്നും ശാലു പുറത്തിറങ്ങിയാല്‍ തന്നെ ജാമ്യത്തില്‍ ഇറക്കണമെന്നും തനിക്ക് വേണ്ടി കാത്തിരിക്കണമെന്നും കത്തില്‍ പറയുന്നു. ഒരു മനുഷ്യസ്ത്രീയാണെങ്കില്‍ നീ എന്നെ ജാമ്യത്തിലിറക്കണമെന്നും പോലീസ് ഇത്രയേറെ ഉപദ്രവിച്ചിട്ടും നിനക്കുവേണ്ടി ചെയ്തതിന്റെ ഒരു ശതമാനം പോലും താന്‍ പറഞ്ഞിട്ടില്ലെന്നും ആദ്യഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും ബിജു കത്തില്‍ പറയുന്നു. ജിക്കുവിനെയും സലീം രാജിനെയും ടെന്നി ജോപ്പനെയും എന്തുകൊണ്ട് പിടികൂടുന്നില്ലെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. സരിതയ്ക്ക് പിന്നില്‍ മറ്റൊരോ ഉണ്ടെന്നും കത്തില്‍ ബിജു പറയുന്നുണ്ട്.
Leave a Reply