Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:07 pm

Menu

Published on October 14, 2016 at 4:02 pm

മമ്മൂട്ടി സിനിമയിലേക്ക് വിളിച്ച സന്തോഷത്തില്‍ മദ്യപിച്ചു ഫിറ്റായി അവസരം നഷ്ടപ്പെട്ട മിമിക്രിക്കാരന്‍…

the-mimicry-artist-lost-opportunity-to-act-with-mammootty

മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറുക എന്നത് ഏതൊരു കലാകാരനെ സംബന്ധിച്ചിടത്തോളവും വലിയൊരു ഭാഗ്യം തന്നെയാണ്.എന്നാൽ അത്തരമൊരു ഭാഗ്യം നഷ്ടപ്പെടുത്തിയ ഒരു കാലാകാരനുണ്ട്.മമ്മൂട്ടിയുടെ പുതിയ ചിത്രമായ തോപ്പില്‍ ജോപ്പിനില്‍ അഭിനയിക്കുവാനുളള സുവര്‍ണാവസരമാണ് പ്രസിദ്ധനായ ഒരു മിമിക്രി കലാകാരന്‍ നഷ്ടമാക്കിയത്.മറ്റാരുമല്ല ആ താരം..പാഷാണം ഷാജി. മമ്മൂട്ടിയും പാഷാണം ഷാജിയും മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ വേണ്ടി ഒരു മിമിക്രി കലാകാരനെ വിളിച്ചു.

മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ച സന്തോഷത്തില്‍ ഈ മമിക്രി കലാകാരന്‍ കൂട്ടുകാരെയൊക്കെ വിളിച്ച് ഒരു മദ്യസത്കാരം നടത്തി. എന്നാല്‍ അടിച്ചു ഫിറ്റായ കലാകാരന് പിറ്റേ ദിവസം ഷൂട്ടിങിന് വരാന്‍ കഴിഞ്ഞില്ല.ആ കലാകാരന്‍ ആരാണെന്ന് പരസ്യമായി വെളിപ്പെടുത്താന്‍ കഴിയില്ല എന്ന് മമ്മൂട്ടിയും പാഷാണം ഷാജിയും പറഞ്ഞു. പക്ഷെ ഇനിയെങ്കിലും മദ്യപാനം കുറയ്ക്കാന്‍ അയാളോട് പറയണം എന്ന് മെഗാസ്റ്റാര്‍ പാഷാണം ഷാജിയോട് പറഞ്ഞു.പിറ്റേന്ന് ഒരുപാട് നേരം ഈ മിമിക്രി കലാകാരന് വേണ്ടി ക്രൂ മുഴുവന്‍ കാത്തിരുന്നു. പകരം ഒരാളെ കിട്ടാനും ഏറെ ബുദ്ധിമുട്ടി എന്ന് മെഗാസ്റ്റാര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News