Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ് ജോണ്‍ ഹോനായ്.മറന്നെങ്കില്‍ ജോണ്‍ ഹോനായി വീണ്ടും എത്തുന്നു. റിസബാവയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ജോണ്‍ ഹോനായ് എന്ന ചിത്രം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് പറയുന്നത്. സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ഹിറ്റ് ചിത്രം എത്തിയതുപോലെ ജോണ്‍ ഹോനായ് എന്ന ചിത്രവും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പ്രതീക്ഷ.
ടി.എ തൗഫീഖിന്റെ സംവിധാനത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിസബാവ ഹോനായിയുടെ വേഷം ധരിക്കുന്നത്. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തില്‍ ഒരുമിക്കുന്നതെങ്കിലും ജോണ്‍ ഹോനായ് എന്ന വില്ലന്‍ തന്നെയായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. റിസബാവ വ്യത്യസ്ത വേഷത്തിലൂടെയായിരിക്കും ചിത്രത്തിലെത്തുക.
ഷാര്‍ജ, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. കലാഭവന്‍ നവാസ്, കോട്ടയം നസീര്‍, ഷാജു, മാമുക്കോയ, മാളവിക മേനോന്‍, ലക്ഷ്മി നാരായാണന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Leave a Reply