Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:27 am

Menu

Published on March 27, 2014 at 4:41 pm

ആറു പേർ പീഡിപ്പിച്ചെന്ന് സരിതയുടെ അഭിമുഖവുമായി പത്രം പുറത്തിറങ്ങി; ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി വാർത്ത കണ്ട് മുങ്ങി;ഗവര്‍ണറും പങ്കെടുത്തില്ല

the-news-bulletevening-news-paper-lounched

തിരുവനന്തപുരം: ആറു പേർ  ചേർന്ന്പീഡിപ്പിച്ചെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തലുമായി ഇന്ന് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങുന്ന പുതിയ സായാഹ്ന പത്രത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്ന് ഗവര്‍ണ്ണര്‍ വിട്ടു നിന്നതായി റിപ്പോര്‍ട്ട്‌.തിരുവനന്തപുരത്ത് നാലുമണിക്കായിരുന്നു പുതിയ പത്രത്തിന്റെ പ്രകാശന ചടങ്ങ്. ചടങ്ങിനെത്തിയ മന്ത്രി കെ സി ജോസഫ് ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. 3.45 ന് തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി കെസി ജോസഫ് എത്തി. പത്രവും വായിച്ചു. പിന്നെ ഫോണുമായി പതുക്കെ പുറത്തേക്ക് പോയ കെ സി ജോസഫ് മന്ത്രി ബാബുവിനെ കണ്ട് തിരിച്ചു വരാമെന്ന് പറഞ്ഞ ശേഷം മുങ്ങി. മന്ത്രി പോയ പിന്നാലെ പത്രത്തിന്റെ കോപ്പി വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഫോണ്‍ എത്തി.തുടര്‍ന്ന് കോപ്പി രാജ്ഭവനില്‍ എത്തിച്ചു. ഇതോടെ ഗവര്‍ണര്‍ ഷീലാ ദീക്ഷിതും പരിപാടിയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചു.
അവസാനം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് പത്രം പ്രകാശനം ചെയ്ത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News