Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:24 pm

Menu

Published on July 30, 2013 at 11:54 am

സോളാര്‍ വിവാദം തന്നെ പ്രശസ്തയാക്കിയെന്ന് ഉത്തരാ ഉണ്ണി

the-solar-scam-brought-me-more-fame-than-movies-uthara-unni

സോളാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടത് തനിയ്ക്ക് പ്രശസ്തി നല്‍കിയെന്ന് നടിയും മോഡലുമായ ഉത്തര ഉണ്ണി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഉത്തര ഉണ്ണി ഈ കാര്യം പറഞ്ഞത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ കിട്ടാത്ത അത്രയും പ്രശസ്തിയാണ് തനിക്ക് സോളാർ വിവാദത്തിലൂടെ കിട്ടിയത്. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കണ്ട പരാമര്‍ശമാണ് ഉത്തരയിലേയ്ക്കും അന്വേഷണം വഴിമാറാന്‍ കാരണമായത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടീം സോളാറിന്റെ ബ്രാന്റ് അംബാസിഡറാണ് ഉത്തരയെന്ന് കണ്ടെത്തി. സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ ബിജുവിനും ശാലുവിനും ഒപ്പം ഉത്തര നിരവധി യാത്രകള്‍ നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു . സോളാറുമായി ബന്ധപ്പെട്ട പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് ആവശ്യത്തിനയാണ്‌ താന്‍ ബിജുവിനും സരിതക്കുമൊപ്പം യാത്ര നടത്തിയതെന്നും ഉത്തര പറഞ്ഞിരുന്നു. സോളാര്‍ വിവാദത്തെ തുടര്‍ന്ന് മകള്‍ക്ക് ആത്മ വിശ്വാസം വര്‍ദ്ധിച്ചുവെന്ന് നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി പറയുന്നു. ഇപോൾ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപാതി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഉത്തര.

Loading...

Leave a Reply

Your email address will not be published.

More News