Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 8:18 pm

Menu

Published on July 24, 2013 at 1:18 pm

തലശ്ശേരി കണ്ടെത്തിയ തുരങ്കം ശവസംസ്കാരത്തിനുപയോഗിച്ചതാണെന്ന് പുരാവസ്തു വകുപ്പ്

the-tunnel-discoverd-in-kannur-was-used-for-funaral-purpose

തലശ്ശേരി: തലശ്ശേരിയിൽ കണ്ടെത്തിയ തുരങ്കം ശവസംസ്കാരത്തിനുപയോഗിച്ചതാണെന്ന് പുരാവസ്തു വകുപ്പ് വിലയിരുത്തി. തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിനു സമീപമാണ് തുരങ്കം കണ്ടെത്തിയത്.മഹാശിലായുഗ കാലഘട്ടത്തില്‍ സംസ്കാരത്തിനുപയോഗിച്ച റോക്ക് കട് കേവില്‍ (പാറ കുഴിച്ച ഗുഹകള്‍) )പെട്ടതാണ് ഇതെന്ന് പുരാവസ്തു വകുപ്പ് അസി. എഡിറ്ററും കോഴിക്കോട് മ്യൂസിയം ചാര്‍ജ് ഓഫിസറുമായ കെ.വി. ശ്രീനാഥ് പറഞ്ഞു.ആ കാലഘട്ടത്തില്‍ സംസ്കാരത്തിന് അവലംബിച്ച ഒമ്പതോളം രീതികളില്‍ ഒന്നാണിത്. ഗുഹക്ക് 2500 വര്‍ഷത്തോളം പഴക്കം കാണും. ഇതിനടുത്ത് വേറെയും ഗുഹകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.വെട്ടുകല്‍ പ്രദേശത്താണ് ഇത്തരം ഗുഹകള്‍ സാധാരണ കാണുക. മലബാറിലാണ് ഇവ ഇതുവരെ കണ്ടെത്തിയത്. 100 മുതല്‍ 110 സെ.മീ വിസ്താരം മാത്രമേ മുകള്‍ഭാഗത്ത് ഉണ്ടാവൂ. അകത്ത് വിശാലമായ ഹാള്‍ ഉണ്ടാവാറുണ്ടെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.മയിലംകുന്ന്-പുലിക്കോട്ടുമീത്തല്‍ പ്രദേശത്തെ ഉയര്‍ന്ന സ്ഥലം വീടെടുക്കാന്‍ വേണ്ടി നിരപ്പാക്കിയപ്പോഴാണ് ഗുഹ ശ്രദ്ധയില്‍പെട്ടത്.സ്ഥലമുടമ ധര്‍മടത്തെ ദാസന്‍ പത്തലായിക്ക് പുരാവസ്തു വകുപ്പ് നോട്ടീസ് നല്‍കി. ഗുഹയുള്ള പ്രദേശത്തെ ഒഴിവാക്കി വീടുപണി തുടരാനാണ് നിര്‍ദേശം.വിശദമായ പരിശോധനക്കായി ഉടന്‍ വരുമെന്നും ശ്രീനാഥ് പറഞ്ഞു. ഡെപ്യൂട്ടി തഹസില്‍ദാര്‍ സനില്‍കുമാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ മഹേഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News