Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:26 am

Menu

Published on June 9, 2013 at 6:16 am

ഒബാമയ്ക്ക് വിഷംപുരട്ടിയ കത്ത് അയച്ച നടി അറസ്റ്റില്‍

the-women-who-wrote-poisoness-letter-to-obama-is-under-arrest

അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമക്ക്  വിഷം പുരട്ടിയ കത്ത് അയച്ച കേസില്‍ അമേരിക്കന്‍ നടി അറസ്റ്റില്‍. മുപ്പത്തഞ്ചുകാരിയുമായ ഷാനോണ്‍ ഗസ് റിച്ചാര്‍ഡ്‌സണ്‍ ആണ് അറസ്റ്റിൽ ആയത്.

 

ഒബാമയെ കൂടാതെ ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗിനും ഇവർ ഇതേ രീതിയിൽ കത്തയച്ചിരുന്നു. പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

ഭര്‍ത്താവ് നതാനിയല്‍ റിച്ചര്‍ഡ്‌സണ്‍ ആണ് കത്തയച്ചതെന്ന് നടി എഫ്.ബി.ഐ.യോടു വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ വസതിയില്‍ എഫ്.ബി.ഐ. പരിശോധന നടത്തുകയും നടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ നതാനിയേലിന്‍റെ അഭിഭാഷകന്‍ പറയുന്നത് നടിക്കെതിരെ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നുവെന്നും ഇതിന്‍റെ പേരില്‍ കെട്ടിച്ചമച്ചതാകാം എന്നാണ്.

 

Loading...

Leave a Reply

Your email address will not be published.

More News