Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:53 pm

Menu

Published on July 29, 2013 at 10:58 am

കളിമണ്ണ് പ്രദര്‍ശിപ്പിക്കാൻ വിസ്സമ്മതിച്ചുകൊണ്ട് തീയറ്റര്‍ ഉടമകള്‍.

theater-owners-move-to-ban-film-kalimannu

പ്രസവരംഗമുള്ളതു കൊണ്ട് ബ്ലെസ്സിയുടെ പുതിയ ചിത്രം കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകള്‍., ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ശേഷം മാത്രമേ പ്രദർശിപ്പിക്കൂ എന്നാണ് തീയറ്റര്‍ ഉടമകള്‍. പറയുന്നത്. അഞ്ചു സീനുകളിലായാണ് കളിമണ്ണില്‍ ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ചത് എന്നാണു സംവിധായകന്‍ ബ്ലെസി വ്യക്തമാക്കുന്നത്. ലേബര്‍ റൂമിലെ 45 മിനുറ്റ് രണ്ട് ക്യാമറകള്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ‘യു/എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഗര്‍ഭകാലവും പ്രസവവും സിനിമയാക്കണമെന്ന ചിന്ത ആദ്യമുണ്ടായത് ശ്വേതയുടെ ഭര്‍ത്താവ് ശ്രീവല്‍സനായിരുന്നു. പ്രസവരംഗം ചിത്രീകരിച്ചതിൽ വൻ വിവാദമുണ്ടാക്കിയ ചിത്രമാണ്‌ കളിമണ്ണ്. ഓഗസ്ത് 23ന് കളിമണ്ണ് തീയേറ്ററുകളില്‍ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷികുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News