Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 9:42 pm

Menu

Published on August 31, 2017 at 10:36 am

കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസിൽ സിനിമാ സ്റ്റൈലിൽ കൊള്ള

theft-at-ksrtc-kozhikode-bangalore-bus

കോഴിക്കോട്: കോഴിക്കോട്-ബെംഗളൂരു ബസ്സിൽ കൊള്ള. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസ്സിലാണ് സിനിമ സ്റ്റൈലിൽ കൊള്ള നടന്നിരിക്കുന്നത്. ഇന്ന് പുലർച്ചേ രണ്ടരയോടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ചന്നപ്പട്ടണയ്ക്കു അടുത്തു വെച്ചാണ് ബസ്സിൽ കൊള്ള നടന്നത്.

ഇന്നലെ വൈകിട്ട് ആറു മണിക്ക് കോഴിക്കോട് നിന്നും ബെംഗളൂരുവിലക്ക് പുറപ്പെട്ടതായിരുന്നു ബസ്. ആളില്ലാത്ത ഒഴിഞ്ഞ സ്ഥലത്ത് ഡ്രൈവർ മൂത്രമൊഴിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം നടന്നത്.

ഡ്രൈവർ ഇറങ്ങിയതും ബസ്സിന്‌ പിന്നാലെയായി ബൈക്കിൽ വന്ന നാലംഗ സംഘം ബസ്സിൽ കയറുകയായിരുന്നു. ബസ്സിൽ കയറിയ ഉടൻ യാത്രക്കാരുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ആയിരുന്നു കൊള്ള. കത്തി കാണിച്ചു പണം, സ്വർണം അടക്കം വിലപിടിപ്പുള്ള പലതും വാങ്ങിച്ചെടുത്തു.

45 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായത്. പലർക്കും പണവും സ്വർണവും മറ്റു പലതും നഷ്ടമായി. പലരും ഉറക്കത്തിൽ ആയിരുന്നതിനാൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല.

ബസ്സിൽ ബഹളം കേട്ടയുടൻ ഡ്രൈവർ ഓടിയെത്തുകയും ബസ്സ് സ്റ്റാർട്ട് ചെയ്യുകയും ചെയ്തതോടെ കവർച്ചാ സംഘം ബസ്സിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബസ് ചെന്നപ്പട്ടന ബസ് സ്റ്റോപ്പിൽ എത്തിച്ചു. ആളുകൾക്ക് അപായമൊന്നുമുണ്ടായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News