Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:15 pm

Menu

Published on August 19, 2017 at 4:54 pm

ബ്ലൂ വെയ്ല്‍ ചലഞ്ച് എന്ന പേരില്‍ ഒരു ഗെയിം ഇല്ല

there-is-no-blue-whale-game-says-ig-manoj-abraham

കൊച്ചി: ഭീതി പടർത്തുന്നു ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നൊക്കെ കേൾക്കുന്നു പറയുന്നു എന്നല്ലാതെ അങ്ങനെ ഒരു ഗെയിം തന്നെ ഇല്ല എന്ന് ഐജി മനോജ് എബ്രഹാം. കേരള സൈബർ ഡോം ബ്ലു വെയിൽ എന്നൊരു ഗെയിം കണ്ടെത്തിയിട്ടില്ല, അതിന്റെ അഡ്മിനിസ്ട്രേറ്ററെയും കണ്ടെത്തിയിട്ടില്ല.

കളി എന്നതിലുപരി കുറെ മണ്ടൻ നിർദേശങ്ങൾ മാത്രമാണ് ഈ ഗെയിം. ഒരു പ്രത്യേക പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ ഒരു ഗെയിം ഇല്ല. കുറച്ചു നിർദേശങ്ങൾ ആളുകളോട് ചെയ്യാൻ പറയുന്നു, അത് ചെയ്തു പണ്ട് റഷ്യയിൽ കുറച്ചു പേർ ആത്മഹത്യ ചെയ്തു എന്നല്ലാതെ കേരളത്തിലുണ്ടായ മരണങ്ങളിൽ ഒന്നും തന്നെ ഇതിന്റെ പേരിലുള്ള ആത്മഹത്യകൾ ആണെന്നതിനു വ്യക്തമായ തെളിവുകളും ഇല്ല.

ബ്ലൂ വെയ്ലിനെ ഒരു ഗെയിമായി കണക്കാക്കാനാകില്ലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും പ്രതികരിച്ചിരുന്നു. അത് ഗെയിമല്ല ചില ഭ്രാന്തന്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. അതിൽ അകപ്പെടുന്ന മാനസികമായി വലിയ കെല്പില്ലാത്തവർ മാത്രമേ ഇത്തരം കാട്ടിക്കൂട്ടലുകൾ ചെയ്തു കൂട്ടൂ..

ബ്ലൂ വെയ്ലുമായി ബന്ധപ്പെട്ട് ആത്മഹത്യാ വാര്‍ത്തകള്‍ വ്യാജ വാര്‍ത്തയാണെന്ന് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട അഭിഭാഷകന്‍ പാരി അഫ്താബും പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News