Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 12:06 am

Menu

Published on July 17, 2013 at 1:39 pm

ജോപ്പന് ഒരു തുണ്ട് ഭൂമി പോലുമില്ല; കേസില്‍ കുടുക്കിയതാണെന്ന് പിതാവ്

there-is-not-any-asset-to-jopen

തിരുവനന്തപുരം: സോളാര്‍ കേസില്‍ തൻറെ മകന്‍ ടെന്നി ജോപ്പനെ സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് എം ജി ജോപ്പന്‍ പറഞ്ഞു. ജോപ്പന് ഒരു തുണ്ട് ഭൂമി പോലുമില്ല,തങ്ങള്‍ താമസിക്കുന്ന വീട് പണിതത് വിദേശത്ത് ജോലി ചെയ്യുന്ന ജോപ്പൻറെ അനുജനാണ്. എന്നാല്‍ സോളാര്‍ ഇടപാടില്‍ വന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് പറഞ്ഞ് എല്ലാവരും കൂടി തൻറെ മകനെ കേസില്‍ കുടുക്കിയതാണെന്നും അദ്ദേഹത്തിൻറെ പിതാവ് പറയുന്നു.റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവിൻറെ വെളിപ്പെടുത്തൽ .കോണ്‍ഗ്രസ് പാര്‍ട്ടിയും മറ്റുള്ളവരും മുഖ്യമന്ത്രി ജോപ്പനെ കൈവിട്ടു. എന്നാല്‍ തൻറെ മകന്‍ കുറ്റക്കാരനല്ല. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോഴാണ് ജോപ്പനെ അറസ്റ്റ് ചെയ്‌തത്. സോളാര്‍ കേസില്‍ ജിക്കുവിന്റേയും സലീം രാജിന്റേയും പങ്ക് കൂടി അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയ്ക്ക് ഈ കേസില്‍ പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ജോപ്പൻറെ പിതാവ് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News