Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ശരാശരി മലയാളി ഇന്ന് നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധനപ്പെട്ടതാണ് ടെന്‍ഷന്‍ അഥവാ മാനസിക സംഘര്‍ഷം. ടെന്‍ഷനില്ലാത്തവര്‍ വളരെ ചുരുക്കമാണ് .മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ശരീരത്തിലെ എന്‍ഡോക്രൈന്‍ ഗ്ലാന്റുകള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. തല്‍ഫലമായി അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍, ഹിസ്‌റ്റമിന്‍, സിറോട്ടോണിന്‍ തുടങ്ങിയ സുപ്രധാന ഹോര്‍മോണുകള്‍ അമിതമായി ശരീരത്തിലേക്ക് പ്രവഹിക്കുന്നു. ഇത് രക്‌തധമനികള്‍ സങ്കോചിക്കുവാനിടയാക്കുകയും രക്‌തസമ്മര്‍ദം കൂട്ടുകയും ചെയ്യും. ഹൃദയപേശികളിലേക്കുള്ള രക്‌തപ്രവാഹം കുറയുമ്പോള്‍ നെഞ്ചുവേദനയോ ഹൃദയാഘാതമോ പിടിപെടാൻ ഇടയാകുന്നു. ടെൻഷൻ കുറയ്ക്കാൻ പല വഴികളുമുണ്ട്.ഇതിൽ ഏറ്റവും സഹായം ചെയ്യുക യോഗയും ധ്യാനവുമാണ്. എന്നാൽ ഇതിനൊപ്പം ഭക്ഷണ കാര്യത്തിലും അൽപം ശ്രദ്ധ വേണം. ചില ഭക്ഷണങ്ങൾ ടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
1. ഞാവൽപ്പഴം
–

–
മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കുന്ന ഒരു പഴവർഗ്ഗമാണ് ഞാവൽപ്പഴം. നാരുകളടങ്ങിയ ഈ വിഭവത്തിന് പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുള്ള കഴിവും ഉണ്ട്.ആയുര്‍വേദ ചികില്‍സയില്‍ പ്രധാനപ്പെട്ട ഔഷധം തന്നെയാണ് ഞാവല്‍പ്പഴം .ഇന്ന് അലോപ്പതി-ഹോമിയോ മരുന്നുകളിൽ പോലും ഞാവൽപ്പഴം ഉപയോഗിക്കുന്നു.
2.ശതാവരിച്ചെടി
–

–
ശരീരത്തിനും മനസിലും ഏറെ പ്രയോജനപ്രദമായ ഒരു വിഭവമാണ് ശതാവരിച്ചെടി. ഇത് പോസിറ്റീവ് എനർജി തരുന്ന രാസവസ്തുക്കൾ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നു. ഉയർന്ന തോതിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ള ഈ ചെടിക്ക് മനസിനു ക്ഷീണം തോന്നുമ്പോൾ പ്രത്യേക ഹോർമോൺ പുറപ്പെടുവിച്ച് നമ്മുടെ മൂഡ് മാറ്റാനുള്ള കഴിവുണ്ട്.
3.മധുരക്കിഴങ്ങ്
–

–
ശരീരത്തിനു ഏറെ ഊർജം പകരുന്ന ഒരു കിഴങ്ങാണ് മധുരക്കിഴങ്ങ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ സഹായിക്കുന്നു.കാർബോ ഹൈഡ്രേറ്റിനാൽ സമ്പുഷ്ടമായ ഇത് താഴ്ന്ന കലോറിയുള്ളതുമാണ്.
ഇതിൽ വിറ്റാമിൻ ഇ,സി എന്നിവ അടങ്ങിയിട്ടുണ്ട്.
4.ടർക്കി കോഴി
–

–
അമിനോ ആസിഡ് ട്രെപ്റ്റോഫൻ എന്ന ഘടകം അടങ്ങിയ ഇറച്ചിയാണ് ടർക്കി കോഴികൾക്കുള്ളത്. ഇതിന് മനസ്സിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. തലച്ചോറിനു ആവശ്യമായ പല ഘടകങ്ങളും നൽകാൻ ഇതിന് സാധിക്കും.
5.ബീഫ്
–

–
വിറ്റാമിൻ ബിയും സിങ്കും ധാരാളം അടങ്ങിയബീഫ് ഇറച്ചി ശരീരത്തിനു വളരെ നല്ലതാണ്. ഇത് മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കും.ഉറക്കക്കുറവ് പരിഹരിക്കാനും ദൃഢതവരുത്തി ശരീരത്തെ തടിപ്പിക്കുന്നതിനും ഇതു പ്രത്യേകിച്ചും നല്ലതാണ്. എന്നാൽ ഇത് അമിതമായി കഴിക്കാതെ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്.