Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:06 am

Menu

Published on April 12, 2014 at 1:36 pm

കളവ് ചെയ്ത സാധനം കള്ളൻ കൊറിയർ വഴി തിരിച്ചയച്ചു;ഒപ്പം ഒരു ഉപദേശവും നൽകി

thief-returns-3-stolen-cellphones-with-an-advice-to-owner

ഇന്‍ഡോര്‍: മോഷ്ടിച്ച സാധനം കള്ളൻ കൊറിയർ വഴി തിരിച്ചയച്ചു.ഒപ്പം ഒരു കടലാസില്‍ ഒരു ഉപദേശവും നൽകി.കഴിഞ്ഞ മാര്‍ച്ച് 14ന് മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്.2 വയസ്സുകാരിയായ കാര്‍ത്തിക എന്ന യുവതിയുടെ സ്കൂട്ടറിൻറെ സ്റ്റോറേജ് ബോക്സിൽ നിന്ന് മൂന്ന് സ്മാർട്ട് ഫോണുകൾ കള്ളൻ അടിച്ചു മാറ്റുകയായിരുന്നു.ഇതിന് പെണ്‍കുട്ടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെ യുവതിക്ക് ഒരു പാർസൽ വന്നു.അതില്‍ കളവ് പോയ മൂന്ന് ഫോണുകളും ഒരു കത്തിൽ ഒരു ഉപദേശവും ഉണ്ടായിരുന്നു.ദയവായി വിലപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുക, അറിയാതെ എടുത്തതിനാലാണ് വ്യക്തിപരമായ വിവരങ്ങള്‍ വയ്ക്കാത്തത് എന്നായിരുന്നു കടലാസിലെ ഉപദേശം.എന്തായാലും ഫോണ്‍ തിരിച്ചു കിട്ടിയതോടെ യുവതി സന്തോഷത്തിലാണ്.ഫോണുകള്‍ ട്രെയിസ് ചെയ്യപ്പെടും എന്ന് കരുതിയാണ് കള്ളൻ ഫോണുകൾ മടക്കി അയച്ചതെന്നാണ് പോലീസ് നിഗമനം.

Loading...

Leave a Reply

Your email address will not be published.

More News