Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:13 pm

Menu

Published on May 27, 2015 at 11:13 am

ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഗൾഫ് പ്രവാസികളുടെ ശ്രദ്ധയ്ക്ക് !

things-you-should-not-be-doing-on-facebook-in-uae-to-avoid-trouble-with-the-law

മിക്കയാളുകളും സ്വന്തം കുടുംബത്തിന്റെ നന്മയെ കരുതിയാണ് നാട് വിട്ട് പ്രവാസം സ്വീകരിക്കുന്നത്. ഒരാളുടെ കഠിനാധ്വാനവും ഭാഗ്യവുമാണ് അവന് പലപ്പോഴും ജീവിതവിജയം സമ്മാനിക്കുന്നത്.വിശ്രമമില്ലാത്ത ജോലിക്കിടയിൽ ലഭിക്കുന്ന വളരെ ചുരുങ്ങിയ സമയം ഇവർ സമാധാനത്തോടെ വിശ്രമിച്ചിരുന്നു.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളുടെ കടന്നു കയറ്റം പ്രവാസ ലോകത്തെ വിശ്രമമില്ലാത്ത ജോലിക്കിടയിൽ കിട്ടുന്ന താത്കാലികമായ സമാധാനത്തിനു കൂടി ഭംഗം വരുത്തിയിരിക്കയാണ്. ഇത്തരത്തിൽ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ സ്ഥിരമായി ഉപയോഗിക്കുന്ന യു എ ഇ പ്രവാസികൾ ചില കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഫേസ്ബുക്കിൽ വിവരങ്ങൾ പോസ്റ്റ്‌ ചെയ്യുമ്പോൾ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഫേസ്ബുക്കിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ വിൽക്കാനും ഫോണ്‍കോളുകളും മെയിലുകളും ചോർത്തിയെടുത്ത് വ്യക്തിപരവും അല്ലാതെയുമുള്ള വിവരങ്ങൾ ശേഖരിക്കാനും സാധിക്കും.

1.നിങ്ങളുടെ അക്കൗണ്ട് പാസ് വേർഡ് മറ്റൊരാളുമായി ഷെയർ ചെയ്യുന്നതും വ്യാജ ഫേസ്ബുക്ക് പേജിൽ എന്റർ ചെയ്യുന്നതും അപകടമാണ്. ഫോണിലാണെങ്കിലും അല്ലാതെയാണെങ്കിലും നിങ്ങളുടെ അക്കൗണ്ട് ആവശ്യം കഴിഞ്ഞ ശേഷം തീർച്ചയായും ലോഗ് ഔട്ട്‌ ചെയ്യുക.
2. യു എ യിലെ ദ ജനറൽ അതോറിറ്റി ഓഫ് റെഗുലേറ്റിംഗ് ദ ടെലി കമ്മ്യൂണിക്കേഷൻസ് സെക്ടറിന്റെ നിർദ്ദേശം അനുസരിച്ച് ഒരാളുടെ അനുവാദമില്ലാതെ അയാളെ നിങ്ങളുടെ പോസ്റ്റുകളിൽ ടാഗ് ചെയ്യുന്നത് കുറ്റകരമാണ്.
3.ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ഫോട്ടോകളും ആ വ്യക്തി ഉൾപ്പെടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്.
4.തമാശ രൂപേണ ഇസ്ലാമിക വിശ്വാസങ്ങളെ കുറിച്ചും മറ്റും പോസ്റ്റ്‌ ചെയ്യുന്നതും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകളിടുന്നതും ശിക്ഷാർഹാമാണ്.
5. വൈറസ് ആക്രമണങ്ങളെ കുറിച്ചും മറ്റുമുള്ള വാർത്തകളുടെ സത്യാവസ്ഥ അറിഞ്ഞ ശേഷം മാത്രം അത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുക. അല്ലാത്തപക്ഷം നിയമക്കുരുക്കിലകപ്പെടാൻ സാധ്യതയുണ്ട്.
6.ഒരു വ്യക്തിയെ കുറിച്ച് സോഷ്യൽ മീഡിയ വഴി അപവാദം പ്രചരിപ്പിക്കുമ്പോൾ സൂക്ഷിക്കുക. ഇത് ജയിൽ ശിക്ഷയും ഒരു മില്യണ്‍ ദിർഹം പിഴയും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്.
7.ഒറ്റയ്ക്കോ കൂട്ടുകാർക്കൊപ്പമോ മദ്യപിക്കുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നതും ശിക്ഷാർഹാമാണ്.

Loading...

Leave a Reply

Your email address will not be published.

More News