Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:46 pm

Menu

Published on April 20, 2017 at 12:38 pm

ആമിയില്‍ നിന്ന് പിന്മാറാനുണ്ടായ യഥാര്‍ഥ കാരണം വ്യക്തമാക്കി വിദ്യ ബാലന്‍

this-is-why-vidya-balan-backed-off-from-kamal-aami-movie

മുംബൈ: കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ബോളിവുഡ് താരം വിദ്യാ ബാലന്‍.

മാധവിക്കുട്ടിയായി അഭിനയിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നെന്നും എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതെന്നും വിദ്യ  വ്യക്തമാക്കുന്നു. സംവിധായകന്‍ ഈ പ്രോജക്ടുമായി സമീപിച്ചപ്പോള്‍ തന്നെ കരാര്‍ ഒപ്പിടുകയുമായിരുന്നു, എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും ഈ ചിത്രവും വികസിപ്പിച്ചെടുത്തില്ലെന്നും  അതോടെ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും വിദ്യ ചൂണ്ടിക്കാട്ടി.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാരണം കൊണ്ടുമാത്രമാണ് സിനിമയില്‍ നിന്നും പിന്മാറിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമാണെന്നും വിദ്യ പറയുന്നു. കൂടാതെ ആമിയില്‍ നിന്ന് പിന്മാറിയതില്‍ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

ഇത് രണ്ടാം തവണയാണ് വിദ്യ മലയാളത്തിലെത്തി അവസാനനിമിഷം പിന്മാറുന്നത്. അതും രണ്ടാം തവണയും കമല്‍ ചിത്രത്തില്‍ തന്നെ. 2003 ല്‍ ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യാ ബാലന്‍ സിനിമാ ലോകത്തേക്ക് അരങ്ങേറേണ്ടിയിരുന്നത്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ ചിത്രം പാതി വഴിയില്‍ മുടങ്ങുകയായിരുന്നു.

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി വേഷമിടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News