Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 12:17 am

Menu

Published on April 13, 2017 at 12:35 pm

ഇന്റര്‍നെറ്റ് കഫേയിലേക്ക് പാമ്പിന്റെ എന്‍ട്രി; കടിയേല്‍ക്കാതെ രക്ഷപ്പെടാനുള്ള യുവാവിന്റെ പാരാക്രമം വൈറല്‍

this-mans-hilarious-meltdown-as-a-snake-tries-to-bite-his-bottom

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് കഫേയിലേക്ക് അപ്രതീക്ഷിതമായി കടക്കുന്ന പാമ്പും ഈ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടാനുള്ള യുവാവിന്റെ പരാക്രമവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാമ്പുകളെ പൊതുവെ നമുക്കൊക്കെ പേടിയാണ്. എന്നാല്‍ അപ്രതീക്ഷിതമായി പാമ്പ് ആക്രമിച്ചാലോ?

തായ്‌ലന്‍ഡിലെ ഒരു ഇന്റര്‍നെറ്റ് കഫേയിലാണ് സംഭവം. കഫേയില്‍ നിന്ന് ചിരിച്ച് കളിച്ച് പുറത്തേക്ക് പോകാന്‍ ഒരുങ്ങി വാതില്‍ തുറക്കുന്ന യുവാവിനു നേരെ ചുവരില്‍ കിടന്ന പാമ്പ് ചാടി വീഴുകയാണ്. യുവാവിന്റെ പാന്റ്സില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന പാമ്പുമായി യുവാവ് കഫെയുടെ ഉള്ളിലേക്ക് കയറുന്നു.

തുടര്‍ന്നുള്ള യുവാവിന്റെ പാരക്രമമാണ് ചിരി പടര്‍ത്തുന്നത്. പാമ്പിന്റെ കടിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് വെപ്രാളപ്പെട്ട് അടുത്തുള്ളയാളുമായി കൂട്ടിയിടിച്ച് വീഴുന്നതും നിലത്ത് കിടന്ന് പിടയുന്നതുമെല്ലാം സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്.

കടയിലുള്ള മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുന്നതും ചിലര്‍ കസേരയില്‍ കയറി മുഖം മറച്ച് ഒളിച്ചിരിക്കുന്നതും കാണാം. എന്തായാലും പാമ്പിന്റെ കഫേയിലേക്കുള്ള എന്‍ട്രി സൂപ്പറാണ്. ഈ മാസം എട്ടിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News