Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ രാജിവെച്ചതോടെ ഒഴിവുവന്ന മന്ത്രിസ്ഥാനം എന്‍.സി.പി വിട്ടുനല്‍കില്ലെന്ന് തോമസ് ചാണ്ടി എം.എല്‍.എ.
വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മറ്റു മന്ത്രിമാര്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ മന്ത്രിയാകുന്നതിനോടു മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല. എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനെന്ന് തെളിഞ്ഞാല്‍ ആ നിമിഷം മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
അതേസമയം, എ.കെ ശശീന്ദ്രനു പകരം മന്ത്രിസ്ഥാനം ആവശ്യപ്പെടുന്ന കാര്യമടക്കം ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി സംസ്ഥാനനേതൃയോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. രാവിലെ പതിനൊന്നിന് എം.എല്‍.എ ഹോസ്റ്റലിലാണ് യോഗം. പാര്‍ട്ടിയുടെ അവശേഷിക്കുന്ന എം.എല്‍.എ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം നിര്‍ണായകമാകും.
എ.കെ ശശീന്ദ്രന്‍ അഗ്‌നിശുദ്ധിവരുത്തി തിരിച്ചുവന്നാല്‍ മന്ത്രിസ്ഥാനം തിരിച്ചുനല്‍കുമെന്നു അതുവരെ മന്ത്രിയാകാന്‍ തയാറാണെന്നും തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടത് കേരളത്തിലാണെന്നും സംസ്ഥാന നേതൃത്വം അഭിപ്രായം തേടിയാല്‍ മാത്രമേ ഇടപെടുകയുള്ളൂ എന്നുമാണു നേതാക്കളുടെ നിലപാട്.
Leave a Reply