Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 7:07 pm

Menu

Published on June 24, 2014 at 2:12 pm

കളി കാര്യമായി :മാന്ത്രിക ഓജോ ബോര്‍ഡില്‍ ഗെയിം കളിച്ച മൂന്ന് സഹോദരങ്ങൾക്ക് ‘പ്രേതബാധ’..!!

three-american-friends-hospitalised-after-becoming-possessed-following-ouija-board-game

ഓജോ ബോര്‍ഡ് എന്ന മാന്ത്രിക ബോര്‍ഡില്‍ ഗെയിം  കളിച്ച മൂന്ന് സഹോദരങ്ങൾക്ക് പ്രേതബാധ കയറി..22 കാരിയായ അലെക്‌സാന്‍ഡ്ര ,സഹോദരന്‍ സെര്‍ജിയോ (23), ഇവരുടെ ബന്ധു ഫെര്‍നാണ്ടോ കുവെസ്(18) എന്നിവരാണ് ഓജോ ബോർഡ് കളിച്ച് വെട്ടിലായത്.സൗത്ത്‌വെസ്റ്റ് മെക്‌സികോയിലെ മെക്‌സിക്കോ വില്ലേജിലാണ് സംഭവം നടന്നത്.കളി തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ മൂന്നുപേര്‍ക്കും ബാധ കയറുകയായിരുന്നു. hqdefault

കളി തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ അലക്‌സാന്‍ഡ്രയുടെ തൊണ്ടയില്‍ ആരോപിടിച്ചതുംപോലെ മുരളുവാന്‍ തുടങ്ങി. താമസിയാതെ നിലത്തുകിടന്നു മനോനില തെറ്റിയപോയെ പെരുമാറുവാന്‍ തുടങ്ങി. സ്വയം തലതല്ലി വേദനിപ്പിച്ചുകൊണ്ടിരുന്നു. ഇതു കണ്ടുകൊണ്ടിരുന്ന സഹോദരങ്ങള്‍ക്കും ഇതേ ലക്ഷണങ്ങള്‍ കണ്ടു തുടുങ്ങുകയായിരുന്നു. ഇതു ശ്രദ്ധിച്ച വീട്ടുകാരാണ് ഡോക്ടറെ വിളിച്ചത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിലെത്തിച്ചു. വേദനാ സംഹാരിയും മറ്റു മരുന്നുകളും നല്‍കിയതോടെ മൂന്നു പേരും സാധാരണ നിലയിലായി. ബാധയൊഴിപ്പിക്കാന്‍ തൊട്ടടുത്ത പള്ളിയിലെ വികാരിയെയാണ് രക്ഷിതാക്കള്‍ ആദ്യം വിളിച്ചത്. എന്നാല്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ്   മാതാപിതാക്കള്‍ പാരാമെഡിക്കല്‍ വിഭാഗത്തിനെ വിളിച്ചത്. മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചതും ചികിത്സ നടത്തിയതും ശ്രമകരമായ ജോലിയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.     ഇവര്‍ പിടിക്കുമ്പോള്‍ ശക്തിയുപയോഗിച്ച് കുതിറിമാറുകയായിരുന്നു. പലപ്പോഴും ആക്രമണകാരികളായി തീര്‍ന്നു മൂന്നുപേരും. തരിപ്പ്, ഇരട്ടക്കാഴ്ച, അന്ധത, മൂകത, മനോവിഭ്രാന്തി, പേശികളിലെ കോച്ചിപ്പിടുത്തം എന്നിവ ഒരുപോലെ ഇവര്‍ക്ക് അനുഭവപ്പെട്ടു. ആത്മാക്കളെ ആകര്‍ഷിച്ച് അവരെ കൊണ്ട് സംസാരിപ്പിക്കുന്ന വിദ്യയാണ് ഓജോ ബോര്‍ഡ്.

ojo board

ഇംഗ്ലീഷ് അക്ഷരമാലയും പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങളും യെസ്, നോ, ഹലോ, ഗുഡ്‌ബൈ തുടങ്ങിയ വാക്കുകളും ഏതാനും ചിഹ്നഹ്നങ്ങളും ചിത്രങ്ങളും  ക്രമത്തില്‍ ബോര്‍ഡിൽ  എഴുതിയിരിക്കും  . ഇതില്‍ ഒരു നാണയം വെച്ചശേഷം അതില്‍ വിരല്‍ വെച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അത് അക്ഷരങ്ങളിലേക്ക് സ്വയം ചലിച്ച് ഉത്തരം നല്‍കുമെന്നാണ് വിശ്വാസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News