Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:34 am

Menu

Published on December 12, 2016 at 10:38 am

ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് സ്ത്രീകളടക്കം മൂന്നു പേര്‍ക്ക് മര്‍ദ്ദനം; 7 പേര്‍ക്കെതിരെ പൊലീസ് കേസ്

three-beaten-in-chennai-for-insulting-national-anthem

ചെന്നൈ: ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് സ്ത്രീകളടക്കം മൂന്നു പേര്‍ക്ക് മര്‍ദ്ദനം. ഞായറാഴ്ച ചെന്നൈയിലെ അശോകനഗറില്‍ കാശി തിയേറ്ററില്‍ ‘ചെന്നൈ 28’ സിനിമയ്ക്കിടെയാണ് സംഭവം. ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തിന്റെ പേരില്‍ 7 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സിനിമ കാണാനെത്തിയവരാണ് ഏഴുപേരും. എന്നാൽ തങ്ങൾ ദേശീയഗാനത്തെ അപമാനിക്കന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംഘം തങ്ങളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളിലൊരാളായ ശ്രീല ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്റര്‍വെല്‍ സമയത്ത് ഇവരെ ചോദ്യം ചെയ്യാനായി ഇരുപതോളം പേരടങ്ങിയ സംഘം സീറ്റിനടുത്തെത്തുകയും മര്‍ദിക്കുകയുമായിരുന്നു. ചോദ്യം ചെയ്തവരുടെ കൂട്ടത്തില്‍പ്പെട്ട വിജയകുമാര്‍ എന്നയാളുടെ പരാതി. ഏഴുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ദേശീയഗാം ചൊല്ലുമ്പോള്‍ സെല്‍ഫിയെടുത്തെന്നാണ് പരാതി.

Loading...

Leave a Reply

Your email address will not be published.

More News