Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 8:21 am

Menu

Published on May 5, 2017 at 10:41 am

വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്

thrissur-all-set-for-pooram

തൃശൂര്‍: ഇന്ന് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തെഴുന്നള്ളിയ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് കണിമംഗലം ശാസ്താവിന് വഴിയൊരുക്കിയതോടെ രണ്ടുനൂറ്റാണ്ട് ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്കു ഇന്ന് തുടക്കമായി.

ഇരുന്നൂറ്റി ഇരുപതാമത് പൂരത്തിനാണ് തുടക്കമായത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ഘടകക്ഷേത്രമായ കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളത്തോടെയാണ് പൂരത്തിന് തുടക്കം കുറിച്ചത്. മറ്റ് ഘടകപൂരങ്ങളും പൂരപ്പറമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വാദ്യമേള വര്‍ണ വിസ്മയങ്ങളുടെ സമന്വയമായ പൂരത്തില്‍ അലിയാന്‍ പൂരപ്പറമ്പിലേക്ക് പുരുഷാരം ഒഴുകിത്തുടങ്ങി.

11 മണിയോടെ കോങ്ങാട് മധു നയിക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരുവനം കുട്ടന്‍മാരാരും സംഘവും തീര്‍ക്കുന്ന ഇലഞ്ഞിത്തറമേളവും ആരംഭിക്കും. വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. എഴുന്നൂറോളം കലാകാരന്‍മാരും നൂറോളം ആനകളും പങ്കെടുക്കുന്ന ആഘോഷത്തിന് പഴുതടച്ച സുരക്ഷയാണ് ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കിയിരിക്കുന്നത്.

രാവിലെ പതിനൊന്നിന് തിരുവമ്പാടിയുടെ മഠത്തില്‍ വരവ്. 12.30ന് പാറമേക്കാവ് പാറമേക്കാവ് വിഭാഗത്തിന്റെ പുരത്തേക്കെഴുന്നള്ളിപ്പ്. തുടര്‍ന്ന് ചെമ്പടമേളം. രണ്ടിന് ഇലഞ്ഞിമരചുവട്ടില്‍ ഇലഞ്ഞിത്തറമേളവും കിഴക്കൂറ്റ് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളവും തുടരും.

മേളത്തിന്റെ അവസാനത്തോടെ ആയിരക്കണക്കിന് പുരുഷാരവങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേക്കാവ് വിഭാഗത്തിന്റെയും കുടമാറ്റം നടക്കും. കുടമാറ്റത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റുന്നത് തിരുവമ്പാടി ദേവസ്വം ശിവസുന്ദറും പാറമേക്കാവിന്റെ ശ്രീപത്മനാഭനുമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News