Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: സോളാര്‍ തട്ടിപ്പുകേസില്‍ കോടതി നിര്‍ദേശ പ്രകാരം നടി ശാലു മേനോനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.ഇന്ത്യന്‍ ശിക്ഷാ നിയമം 420 അനുസരിച്ച് വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തത്. ശാലുമേനോനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.ബിജു രാധാകൃഷ്ണനോടൊപ്പം ശാലു മേനോന്‍ തൃശൂര്‍ നഗരത്തില്‍ താമസിച്ചിട്ടുണ്ടെന്നും ബിജുവിന് രക്ഷപ്പെടാന്‍ സൗകര്യം ചെയ്തുകൊടുത്തെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പി ഡി ജോസഫാണ് കോടതിയെ സമീപിച്ചത്. ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ക്രിമിനല്‍ നടപടിച്ചട്ടം 156(3) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് മജിസ്ട്രേറ്റ് കെ പി അനില്‍കുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്നാണ് കേസെടുത്തത്.കോടതി ഉത്തരവിനെത്തുടര്‍ന്ന് ശാലുവിനെതിരെ എഫ്ഐആര്‍ തയ്യാറാക്കി അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് എസ്ഐ ലാല്‍കുമാര്‍ പറഞ്ഞു.
Leave a Reply