Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:07 am

Menu

Published on June 16, 2014 at 3:21 pm

ആലപ്പുഴ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം

tidal-wave-attack-in-alappuzha

ആലപ്പുഴ :ആലപ്പുഴയിൽ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കടൽ ക്ഷോഭമുണ്ടായി.ഞായറാഴ്ച അർദ്ധരാത്രി മുതൽ കടൽ ക്ഷോഭം രൂക്ഷമാകുകയായിരുന്നു.വെള്ളം ഇരച്ചു കയറി നിരവധി വീടുകൾ ഭാഗീകമായി തകർന്നു.ഇതിനെ തുടർന്ന് ഇവിടുത്തെ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കയാണ്.കാട്ടൂരില്‍ രണ്ടര ഏക്കര്‍ കര കടലെടുത്തു. കടല്‍ കൂടുതല്‍ ശക്തിയോടെ വരുമോ എന്ന ആശങ്കയിലാണ് തീരദേശ വാസികൾ.എന്നാൽ ഇത് സാധാരണ പ്രതിഭാസമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ജില്ല ഭരണ കൂടം അറിയിച്ചിട്ടുണ്ട്.127കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നീങ്ങി കഴിഞ്ഞു. കടല്‍ക്കരയില്‍ 100ലധികം വീടുകളാണ് ഇതുവരെ തകര്‍ന്നടിഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News