Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:15 pm

Menu

Published on January 31, 2018 at 9:47 am

ജീവിക്കാന്‍ കൊള്ളാവുന്ന ലോകത്തെ ആദ്യ 32 നഗരങ്ങളില്‍ ഇന്ത്യയില്‍നിന്നും ഒന്നുമില്ല

time-out-magazine-best-cities-with-better-living-felicities

ലോകത്തിൽ ജീവിക്കാൻ കൊള്ളാവുന്ന ആദ്യ 32 നഗരങ്ങളിൽ ഇന്ത്യയിൽ നിന്നും ഒന്നുമില്ല. പട്ടികയിൽ അമേരിക്കയിലെ ഷിക്കാഗോ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. നഗരങ്ങളുടെ ജീവിതസാഹചര്യങ്ങൾ വിലയിരുത്തി ടൈം ഔട്ട് മാസിക പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്.

ഓരോ നഗരത്തിലെയും ഭക്ഷണം, മദ്യം, സംസ്കാരം, സൗഹൃദാന്തരീക്ഷം, ജീവിതച്ചെലവ്, സന്തോഷം, സുരക്ഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ എല്ലാ വർഷവും മാസിക ഈ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. സുരക്ഷാ ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളിലും മുന്നിൽ നിന്നുകൊണ്ടാണ് ഷിക്കാഗോ അങ്ങനെ ലിസ്റ്റിൽ ഒന്നാമതെത്തിയത്.

പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോയാണ് രണ്ടാം സ്ഥാനത്ത്. നല്ല സൗഹൃദങ്ങൾ കണ്ടെത്താൻ പറ്റിയ ഏറ്റവും നല്ല നഗരവും പോർട്ടോ തന്നെ. നൈറ്റ് ലൈഫും സംസ്കാരവും എല്ലാം ചേർന്ന് നല്ലൊരു ജീവിത സൗകര്യം നൽകുന്ന ന്യൂയോർക്കാണ് മൂന്നാമതുള്ളത്. ഓസ്‌ട്രേലിയയിലെ മെൽബൺ ആണ് നാലാം സ്ഥാനത്തുള്ളത്. നല്ല ഭക്ഷണവും മദ്യവുമാണ് മെല്ബണിന് നാലാം സ്ഥാനം നൽകിക്കൊടുത്തത്. അഞ്ചാം സ്ഥാനത്ത് ലണ്ടനാണ്.

എന്നാൽ കലയും സംസകാരവും അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ ഫ്രാൻസിലെ പാരീസാണ് ഒന്നാം സ്ഥാനത്ത്. ന്യുയോര്‍ക്ക്, മാഡ്രിഡ്, ഷിക്കാഗോ, ലണ്ടന്‍ എന്നിവ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലും. അതേസമയം സിനിമയും സംഗീതവുമെല്ലാം മുൻനിർത്തിയുള്ള പട്ടികയിൽ മെക്സിക്കോ സിറ്റിയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിറകിലായി ബാഴ്സലോണയും പാരീസും. ലൈംഗികതയുടെ കാര്യത്തില്‍ പാരീസാണ് മുന്നില്‍. മദ്യപിച്ച് ജീവിതം ആഘോഷിക്കുന്നവരും അധികമുള്ളത് പാരീസിൽ തന്നെ.

മാസികയുടെ ലിസ്റ്റ് പ്രകാരമുള്ള രാജ്യങ്ങൾ ഇവയൊക്കെയാണ്: ഷിക്കാഗോ, പോര്‍ട്ടോ, ന്യുയോര്‍ക്ക്, മെല്‍ബണ്‍, ലണ്ടന്‍, മാഡ്രിഡ്, മാഞ്ചസ്റ്റര്‍, ലിസ്ബണ്‍, ഫിലാഡാല്‍ഫിയ, ബാഴ്സലോണ, എഡിന്‍ബറോ, ടെല്‍ അവീവ്, ഓസ്റ്റിന്‍, പാരീസ്, മെക്സിക്കോ സിറ്റി, ഷാങ്ഹായ്, സാന്‍ ഫ്രാന്‍സിസ്കോ, ബെര്‍ലിന്‍, ടോക്യോ, ലോസെയ്ഞ്ചല്‍സ്, സൂറിക്ക്, ബെയ്ജിങ്, വാഷിങ്ടണ്‍ ഡി.സി, ബാങ്കോക്ക്, മോസ്കോ, ഹോങ് കോങ്, മയാമി, സിഡ്നി, ദുബായ്, ബോസ്റ്റണ്‍, സിംഗപ്പുര്‍, ഇസ്താംബുള്‍.

Loading...

Leave a Reply

Your email address will not be published.

More News