Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:00 am

Menu

Published on September 23, 2014 at 11:01 am

ദീപികയ്ക്ക് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ

times-of-india-criticise-deepika-padukone-for-making-controversy

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തി.  ദീപികാ പദുക്കോൺ’സ് ക്ലീവേജ് ഷോ എന്ന തലക്കെട്ടിൽ ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ വന്ന വാർത്ത വിവാദമായതിനെ തുടർന്നാണ് വിശദീകരണവുമായി ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തിയത്.ഗ്ലാമർ ചിത്രം പ്രസിദ്ധീകരിച്ചതിൽ ദീപിക അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് പത്രം ആരോപിച്ചു. ദീപികയുടെ കൂടുതൽ ഗ്ലാമർ ചിത്രങ്ങളും പത്രം പുറത്തു വിട്ടിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന ഗ്ലാമർ മാത്രമാണ് താൻ കാണിക്കുന്നത് എന്ന് വെള്ളിയാഴ്ച ദീപിക ഫെയ്സ്ബുക്കിലിട്ട കമന്‍റിന് മറുപടിയാണ് ടൈംസ് നൽകിയിരിക്കുന്നത്. കലണ്ടർ ഷൂട്ട്, കവർ പേജ്, ചിത്രങ്ങളുടെ പ്രൊമോഷൻ ചടങ്ങുകൾ എന്നിവയിലെ ദീപികയുടെ ഗ്ലാമർ പ്രദർശന ചിത്രങ്ങൾ നൽകി ഇതാണോ കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ലാമർ എന്നാണ് ടൈംസ് ചോദിക്കുന്നത്. അനുവാദമില്ലാതെയോ ഒളിക്യാമറ വച്ചോ എടുത്ത ചിത്രങ്ങളല്ല ഇത്. പൊതുവേദികളിലെ  ദീപികയുടെ ചിത്രങ്ങളാണ് ഞങ്ങൾ നൽകിയിരിക്കുന്നത്. ഒരു വർഷത്തോളം മുമ്പെടുത്ത ചിത്രങ്ങളുടെ പേരിൽ എന്തിനാണ് ഇപ്പോൾ വിവാദമുണ്ടാക്കുന്നത് എന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

times of india

‘Deepika Padukone’s Cleavage Show’എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ വന്ന ചിത്രമാണ് ദീപികയുടെ പ്രതികരണത്തോടെ വിവാദമായത്. ഈ ചിത്രത്തിന് പത്രം നല്‍കിയ തലക്കെട്ടും അതിന് ഉപയോഗിച്ച ഭാഷയുമാണ് വിവാദമായത്.തന്റെ ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ അടിക്കുറിപ്പിനെതിരെ ദീപിക തന്നെ രംഗത്തു വന്നതോടെയാണ് വിഷയം കത്തിപ്പടര്‍ന്നത്. ഇതിനെ വിമർശിച്ച് ദീപിക തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. ദീപികയെ പിന്തുണച്ച് നിരവധി താരങ്ങളും എത്തിയിരുന്നു. തുടർന്ന് മറ്റ് മാധ്യമങ്ങൾ വിവാദം ഏറ്റെടുത്തു. ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങളടക്കം പ്രമുഖര്‍ ദീപികയ്ക്ക് പിന്തുണയുമായെത്തി. ഈ വിവാദങ്ങള്‍ക്കൊടുവിലാണ് പത്രം വിശദീകരണവുമായെത്തിയിരിക്കുന്നത്.

deepika -times of india deepika

Loading...

Leave a Reply

Your email address will not be published.

More News