Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലയാളുകൾക്കും ഛര്‍ദി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഛര്‍ദിക്കാന്‍ വരാറുണ്ട്. പലർക്കും ദൂര യാത്രകൾ ചെയ്യുമ്പോഴാണ് ഛര്‍ദി ഒരു വിനയാകാറുള്ളത്. കുട്ടികളിലും മുതിർന്നവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.തലക്കറക്കം, വിയര്‍പ്പ്, വയറിനകത്ത് അസ്വസ്ഥത തലവേദന, മനംപുരട്ടല്‍,ഛര്‍ദി എന്നിങ്ങനെ ഘട്ടം ഘട്ടമായാണ് ഇതിൻറെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത്.യാത്രക്കിടയിലുണ്ടാകുന്ന ഛര്‍ദി ഒന്ന് മനസ്സ് വെച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ.അതിനുള്ള ചില വഴികളിതാ…
1. യാത്ര ചെയ്യുമ്പോള്‍ എപ്പോഴും വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് റോഡ് കാണത്തക്കവിധം യാത്ര ചെയ്യുക.
പറ്റുമെങ്കില്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതായി കരുതുക.
2. യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക് ഒരിക്കലും ഇരിക്കാതിരിക്കുക.
–

–
3.യാത്ര ചെയ്യുമ്പോൾ ഇത്തരം പ്രശനമുള്ളവരിൽ നിന്നും അകന്നിരിക്കുക.കാരണം ഇതിനെ കുറിച്ച് പറയുന്നതും കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിൽ പ്രശ്നമുണ്ടാക്കിയേക്കും.
4.ജനല്‍ തുറക്കുക. ശുദ്ധവായു ലഭിക്കുന്നത് പലര്‍ക്കും ആശ്വാസം നല്‍കും.
5. മദ്യവും ആഹാരവും നിങ്ങള്‍ക്ക് പിടിക്കാത്ത പാനീയങ്ങളും യാത്ര ചെയ്യുന്നതിന് മുമ്പോ,യാത്ര ചെയ്യുമ്പോഴോ അമിതമായി കഴിക്കാതിരിക്കുക. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക് യാത്രയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.
–

–
6.ഇയര്‍ഫോണിലൂടെ പാട്ട് കേള്‍ക്കുക. ഇത് ഛര്‍ദി വരാതിരിക്കാൻ സഹായിക്കും.
7.ഛര്‍ദിക്കാൻ തോന്നിയാൻ ഉപ്പ് രസമുള്ള എന്തെങ്കിലും കഴിക്കുക.ഒരു കഷ്‌ണം നാരങ്ങ വലിച്ച് കുടിച്ചു കൊണ്ടിരിക്കുന്നതും ആശ്വാസം നല്‍കും.
8.വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നം കുറയ്‌ക്കാന്‍ പുറത്തേക്ക് കാണാവുന്ന തരത്തിലുള്ള ഉയര്‍ന്ന സീറ്റ് അവര്‍ക്ക് നല്‍കുക. പുറത്തേക്ക് നോക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കളികളില്‍ ഏര്‍പ്പെടുക.
–

–
9.യാത്ര ചെയ്യുമ്പോൾ ഇരുണ്ട സണ്‍ഗ്ലാസ്സുകള്‍ വയ്‌ക്കുക. അപ്പോള്‍ മിന്നിമറയുന്നത് കണ്ണകള്‍ വളരെ കുറച്ചെ അറിയൂ.
10.യാത്ര ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയ വസ്ത്രങ്ങൾ അസ്വസ്ഥതകളുണ്ടാക്കിയേക്കും.
11.യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നതിൻറെ എതിര്‍ ദിശയിലേക്ക് ഒരിക്കലും ഇരിക്കരുത്.
–

–
12.സോഡയ്‌ക്ക് പകരം ധാരാളം വെള്ളം കുടിക്കുക.
13.ഉറങ്ങാന്‍ പറ്റുമെങ്കില്‍ ഉറങ്ങുക. കണ്ണുകള്‍ അടയ്‌ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നും കാണാന്‍ കഴിയില്ല അങ്ങനെ ഛര്‍ദ്ദിയും മനംപിരട്ടലും ഉണ്ടാകാനുള്ള കാരണം ഇല്ലാതാവും.
14.ദീർഘദൂര യാത്രകൾ ചെയ്യുമ്പോൾ ഇടയ്ക്കിടെ വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങി കൈയും കാലുമൊക്കെ നിവർത്തുക.
–

Leave a Reply