Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:28 am

Menu

Published on July 11, 2013 at 11:03 am

വിലക്കയറ്റം നിയന്ത്രിക്കാന്‍ പുതിയ സംവിധാനം നിലവിൽ വരും

to-control-price-hike-of-groceries-new-order-will-come

തിരുവനന്തപുരം: ഉല്‍സവകാലത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവ വഴി വിലകുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കും. ഇതിനാവശ്യമായ പദ്ധതിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടുത്തമന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകള്‍ നാളെ ആരംഭിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെയും സിവില്‍ സപ്ലൈസിന്റെയും സ്റ്റാളുകള്‍ ആഗസ്ത് ഒന്നിന് തുടങ്ങും. പഞ്ചായത്തുതലത്തില്‍ വരെ സ്റ്റാളുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News