Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: തമിഴ് ചിത്രം ‘തീ കുളിക്കും പച്ചൈ മരം’ കേരളത്തില്‍ മുപ്പതോളം കേന്ദ്രങ്ങളില്‍ ഇന്ന് റിലീസ് ചെയ്യും. മലയാളികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ തമിഴ് ചിത്രമാണ് ‘തീ കുളിക്കും പച്ചൈ മരം’. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മോര്‍ച്ചറി മുഖ്യപ്രമേയമാവുന്ന ആദ്യസിനിമയാണിതെന്ന് സിനിമയുടെ സംവിധായകരായ എം. വിനീഷും എം. പ്രബീഷും അവകാശപ്പെട്ടു. തമിഴ്‌നാട്ടില്‍ ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.ചിത്രത്തിൻറെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധു അമ്പാട്ടാണ്.നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്.രാജീയുടെ വരികള്‍ക്ക് ജിതിന്‍ റോഷനാണ് സംഗീതം നല്‍കിയത്. പ്രജിന്‍, സരയൂ, എം.എസ്. ഭാസ്‌കര്‍, നിഴല്‍കള്‍ രവി, ടി.പി. ഗജേന്ദ്രന്‍, മണിമാരന്‍, സാഷ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. പത്രസമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മനോജ്കുമാര്‍, ജിതിന്‍ റോഷന്‍ എന്നിവരും പങ്കെടുത്തു.
Leave a Reply