Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 9:27 pm

Menu

Published on October 19, 2013 at 11:27 am

ഉത്തര്‍പ്രദേശില്‍ വിഷമദ്യ ദുരന്തം : 37 മരണം

toll-in-uttar-pradesh-hooch-tragedy-climbs-to-37

ലകനൗ: യു.പിയിലെ അസംഗഡില്‍ വിഷമദ്യ ദുരന്തത്തില്‍ 37 മരണം.ശനിയാഴ്ച മാത്രം 15 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ എക്സൈസ് ഇന്‍സ്പെക്ടര്‍ അടക്കം 10 പേരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് സസ്പെന്‍ഡ് ചെയ്തു. മജിസ്ട്രേട്ട്തല അന്വേഷണത്തിന് യു.പി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
മുബാറക്പുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിഷ്ണുനാഥ് യാദവ്, സബ് ഇന്‍സ്പെക്ടര്‍ രാജ്ദേവ് യാദവ്, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ് കുമാര്‍, രമേശ് ചന്ദ്ര ഉപാദ്ധ്യായ, പര്‍മാനന്ദ് യാദവ്, ബന്‍കെ ലാല്‍ എന്നിവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരാണ് വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ അധികവും.

Loading...

Leave a Reply

Your email address will not be published.

More News