Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:52 am

Menu

Published on October 2, 2013 at 10:22 am

പാലിയക്കര ടോള്‍ നിരക്ക് വര്‍ധന മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു..

toll-rate-in-paliakkara-hiked-withdrawn-later

തൃശൂര്‍: ഇടപ്പള്ളി-മണ്ണൂത്തി ദേശീയ പാതയിലെ പാലിയക്കര ടോള്‍ ബൂത്തിലെ വര്‍ധിപ്പിച്ച നിരക്കുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു.  ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് അറ്റകുറ്റപ്പണി നടത്താതെ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന  കേന്ദ്രസര്‍ക്കാരിൻറെ  ഉറപ്പ് മറികടന്ന് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത്. എന്നാല്‍ യുവജനസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ തന്നെ വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിക്കുകയായിരുന്നു.
അഞ്ചു മുതല്‍ മുപ്പതു രൂപ വരെയാണ് വര്‍ധിപ്പിച്ചിരുന്നത്. കാര്‍ ഒരുവശത്തേക്ക് 65രൂപ. ഇരുവശത്തേക്ക് 95രൂപ, ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 110 രൂപ. ഇരുവശത്തേക്കും 165 രൂപ, എന്നിങ്ങനെയായിരുന്നു വര്‍ധന.
കരാര്‍ അനുസരിച്ച് ഒക്‌ടോബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് അവകാശമുണ്ട്. എന്നാല്‍ , അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാതെ നിരക്ക് വര്‍ധിപ്പിക്കരുതെന്ന കോടതിവിധി നിലവിലുണ്ട്. ഇതു കണക്കിലെടുക്കാതെയാണ് ചൊവ്വാഴ്ച അര്‍ധരാത്രി രഹസ്യമായി നിരക്ക് വര്‍ധിപ്പിച്ചത്. അര്‍ധരാത്രി തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനെ തുടര്‍ന്ന് രാത്രി മുതല്‍ വാഹനങ്ങളുടെ ടോള്‍പിരിവ് തടസ്സപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News