Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:36 am

Menu

Published on October 28, 2017 at 1:21 pm

പാകിസ്ഥാനിൽ ഒരു കിലോ തക്കാളിക്ക് 300 രൂപ; കാരണമോ..

tomato-price-in-pakistan-high

പാകിസ്ഥാനില്‍ ഒരു കിലോ തക്കാളിക്ക് 300 രോപയോളം വില. ഇത് ഇനിയും കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വില കൂടാനുള്ള കാരണമോ, കടുത്ത ഇന്ത്യ വിരുദ്ധതയും. ലാഹോര്‍ അടക്കമുള്ള പാകിസ്ഥാനിലെ പല നഗരങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. വരും ദിവസങ്ങളില്‍ ഈ വില ഇനിയും ഒരുപാട് ഉയരാന്‍ സാധ്യതയുമുണ്ട്.

ഇന്ത്യന്‍ ഉല്‍പ്പനങ്ങളോടുള്ള കടുത്ത വിരുദ്ധത മാത്രമാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് പാകിസ്ഥാനെ എത്തിച്ചിരിക്കുന്നത്. പല പാക് മാധ്യമങ്ങളും ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഡോണ്‍ ന്യൂസ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒപീനിയന്‍ പേജിലെ ലേഖനത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം രേഖപ്പെടുത്തുന്നു.

നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പലതിലും ഈ വിലക്കയറ്റം സ്പഷ്ടമായി പ്രകടമായിട്ടുണ്ട്. പാക് സര്‍ക്കാരിന്റെ അന്ധമായ ദേശീയത കാരണം അവിടത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുത്തുകയാണെന്നും മാധ്യമങ്ങള്‍ പറയുന്നു. ഇങ്ങനെ പോയാല്‍ സാധാരണക്കാരുടെ ജീവിതം തകര്‍ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുമെന്നും മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News