Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:20 pm

Menu

Published on September 2, 2013 at 10:24 am

ഈജിപ്തിൽ രണ്ട് ബ്രദര്‍ഹുഡ് നേതാക്കള്‍കൂടി അറസ്റ്റിലായി

top-brotherhood-leader-arrested-in-egypt

കൈറോ: ബ്രദര്‍ഹുഡ് വേട്ട ഊര്‍ജിതപ്പെടുത്തിയ ഈജിപ്തിലെ സൈനിക ഭരണകൂടം രണ്ടു പ്രമുഖനേതാക്കളെകൂടി ഞായറാഴ്ച അറസ്റ്റ് ചെയ്തു. സൈനിക ഭരണകൂടത്തിനെതിരെ കലാപം നടത്താന്‍ ജനങ്ങള്‍ക്ക് പ്രേരണനല്‍കി എന്ന കുറ്റത്തിനാണ് ബ്രദര്‍ഹുഡിന്റെ വൈദ്യശാസ്ത്ര വിങ്ങായ ഡോക്ടേഴ്സ് സിന്‍ഡിക്കേറ്റ് മേധാവി ഹാതിം അന്നശ്ര്‍, ഗൈഡന്‍സ് ഓഫിസ് ഭാരവാഹി മുഹമ്മദ് കമാലുദ്ദീനേയും അറസ്റ്റ് ചെയ്തത്.സൈന്യം അട്ടിമറിച്ച മുഹമ്മദ് മുര്‍സിയെ പുനരവരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളംനടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബ്രദര്‍ഹുഡിലെ ഡസന്‍കണക്കിന് നേതാക്കളെയും പ്രവര്‍ത്തകരെയും പട്ടാള ഭരണകൂടം ജയിലിലടച്ച് നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീ ഉള്‍പ്പെടെയുള്ള നേതാക്കളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുമുണ്ട്.

ചാരപ്പണി നടത്തിയെന്ന് സംശയിച്ച് ഈജിപ്തില്‍ ദേശാടന പക്ഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.കൈറോയില്‍ നിന്ന് 280 കിലോമീറ്റര്‍ മാറി ഖിനയിലാണ് സംഭവം. തൂവലില്‍ ഇലക്ട്രോണിക് ചിപ് കണ്ട് മത്സ്യ ബന്ധന തൊഴിലാളിയാണ് കൊക്കിനെ പൊലീസിലേല്‍പിച്ചത്.ചാരപ്പണിക്കുള്ള ഉപകരണമോ ബോംബോ ആകാമെന്ന് സംശയമുണര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ മുള്‍മുനയിലായി. സ്ഥലത്തത്തെിയ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഇവ ചാരപ്പണിക്കായി ഘടിപ്പിച്ചതല്ലന്നും ദേശാടന പക്ഷികളുടെ സഞ്ചാര പഥമറിയാന്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചതാണെന്നും തിരിച്ചറിഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട ഉദ്വേഗം കൂട്ടച്ചിരിക്കു വഴിമാറി.

Loading...

Leave a Reply

Your email address will not be published.

More News