Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 8:23 am

Menu

Published on January 20, 2018 at 4:07 pm

ഈ സിനിമ കണ്ടുനോക്കാൻ ഈ പോസ്റ്റർ തന്നെ ധാരാളം!!

top-fantasy-movies-part-11-edward-scissorhands-1990

കുട്ടിക്കാലത്തൊക്കെ നമ്മുടെ അമ്മമാർ നമ്മൾ ഭക്ഷണം കഴിക്കാൻ വേണ്ടി പലതരത്തിലുള്ള കഥകൾ നമുക്ക് പറഞ്ഞു തരാറുണ്ട്. അതിൽ നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാവുന്ന ഒരു കഥയായിരിക്കും മലയിലെ ഭൂതത്തിന്റെ കഥ. മലയുടെ മുകളിൽ ഒരു വീട്ടിൽ ഒരു ഭയാനക ഭൂതം ഉണ്ട്, നമ്മൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് നമ്മുടെ വീട്ടിലേക്കു ഇറങ്ങി വരും, നമ്മെ പേടിപ്പിക്കും എന്നൊക്കെ പറഞ്ഞു ചെറുതായി പേടിപ്പിച്ചു അമ്മമാർ നമ്മളെ കൊണ്ട് ഭക്ഷണം മുഴുവൻ കഴിപ്പിക്കും. ഇത് പോലെ മലക്ക് മുകളിൽ ഒരു പഴയ കെട്ടിടത്തിൽ ഒറ്റയ്ക്ക് കാലങ്ങളായി താമസിക്കുന്ന, നാട്ടുകാരെല്ലാം ഒരു പേടി സ്വപ്നം പോലെ കൊണ്ട് നടക്കുന്ന, എന്നാൽ അവരുടെയെല്ലാം മിഥ്യകൾക്കു വിപരീതമായി നമ്മളാരും ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്രക്കും gentleman ആയ ഒരാളുടെ കഥയാണ് Johnny Depp എന്ന നമ്മുടെ സ്വന്തം caption jack sparrow മുഖ്യവേഷത്തിൽ അഭിനയിച്ചു 1990ൽ ഇറങ്ങിയ Edward Scissorhands.

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 11
Edward Scissorhands
Year: 1990
Genre: romantic dark fantasy

ഒരു ശാസ്ത്രജ്ഞന്റെ അപൂർണമായ ഒരു സൃഷ്ടിയാണ് Edward. ബുദ്ധിയും വിവേകവും വികാരവും ഒക്കെ ഉള്ള മനുഷ്യരെ പോലെ തന്നെ തോന്നിക്കുന്ന ഒരു റോബെര്ടിനെ ഉണ്ടാക്കുന്ന ശാസ്ത്രജ്ഞൻ അത് പൂര്ണമാകും മുമ്പ് മരണപ്പെടുന്നു. കൈകൾ മാത്രം ബാക്കി നിൽക്കെ..അവയുടെ സ്ഥാനത്തു കത്രികകൾ ആയിരുന്നു. അങ്ങനെ edward അവിടെ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതെ അങ്ങനെ കുറെ കാലം ഇരിക്കുമ്പോൾ ഒരു ദിവസം മലക്ക് താഴെ ഉള്ള ടൗണിലെ ഒരു സ്ത്രീ ആ കെട്ടിടത്തിൽ എത്തുകയും അവനെ കാണുകയും ചെയ്യുന്നു. ആദ്യം പേടിച്ചെങ്കിലും പിന്നെ ഉപദ്രവകാരി അല്ല എന്ന് മനസ്സിലാക്കിയ അവൾ അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ വെച്ച് ആ സ്ത്രീയുടെ മകളുമായി അവൻ ചങ്ങാത്തം കൂടുന്നു. അവർ നല്ല ഫ്രണ്ട്സ് ആകുന്നു. പതിയെ അത് പ്രണയത്തിലേക്ക് വഴിമാറുന്നിടത്തു കഥയിൽ പലതും സംഭവിക്കുന്നു. നമുക്ക് വല്ലാതെ ഫീൽ ചെയ്യിക്കുന്ന നല്ല പ്രണയരംഗങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കോമഡികൾ കൊണ്ടും സിനിമയെ മനോഹരമാക്കുന്നതിൽ സംവിധായകൻ Tim Burton വിജയിച്ചു എന്ന് തന്നെ പറയാം.

Tom Cruise, Tom Hanks, Robert Downey, Jr എന്നിവരെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് Depp നു നറുക്ക് വീഴുകയായിരുന്നു. Johnny Depp എന്ന നടനെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കത്തിൽ ചെയ്ത ഏറ്റവും നല്ല റോളുകളിൽ ഒന്ന്. കൂടെ അഭിനയിച്ചവരും നല്ല രീതിയിൽ അവരുടെ റോളുകൾ ചെയ്തു. പ്രണയവും ഫാന്റസിയും നർമ്മവും എല്ലാം കൂടി ചേർന്നു നല്ല ഒരു സിനിമ അനുഭവം ആണ് Edward Scissorhands. കാണാത്തവർ കാണാൻ ശ്രമിക്കുക

Rating: 7.5/10

ഇങ്ങനെയൊരു പ്രണയകഥ അടുത്തെങ്ങും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 10 The Shape Of Water (2017) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News