Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീടിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിച്ച ക്യാമറകളിലോടെ, അല്ലെങ്കിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും ക്യാമറകളിലോടെ മാത്രമുള്ള രംഗങ്ങൾ കൊണ്ടാണ് ഈ paranormal activityയിലെ ഓരോ സിനിമകളും അവതരിപ്പിച്ചിരിക്കുന്നത്. ഒരു വീട്ടിലെ കുടുംബത്തെ ഒരു പൈശാചിക ശക്തി വേട്ടയാടുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ഈ പരമ്പരയിലെ ഓരോ സിനിമകളുടെയും ഇതിവൃത്തം. പക്ഷേ ക്യാമറകളിലൂടെയുള്ള found footage രീതിയിലുള്ള അവതരണം കൊണ്ടാണ് ഈ ഹൊറർ ചിത്രം ഏറെ ശ്രദ്ധ നേടിയത്.
Paranormal Activity 1 (2007)
Paranormal Activity 2 (2010)
Paranormal Activity 3 (2011)
Paranormal Activity 4 (2012)
Paranormal Activity 5 (2015)
Paranormal Activity Spin off (2014)
Genre: Horror, Mystery
മൊത്തം സിനിമകളുടെ നിർമ്മാണച്ചിലവിനെക്കാൾ മുപ്പത് ഇരട്ടിയിലധികം ലാഭം നേടി വമ്പൻ സാമ്പത്തിക വിജയം നേടിയ ചരിത്രമാണ് ഈ സിനിമാ പരമ്പരയ്ക്ക് പറയാനുള്ളത്. നിശബ്ദത നിറഞ്ഞുനിൽക്കുന്ന സീനുകളിൽ അവിചാരിതമായി വന്നുചേരുന്ന പേടിപ്പെടുത്തുന്ന രംഗങ്ങൾ, അവസാനത്തിലേക്ക് വരുന്ന ഒട്ടും പ്രതീക്ഷിക്കാത്ത ഞെട്ടിപ്പിക്കുന്ന രംഗങ്ങൾ, എല്ലാത്തിലുമുപരി ഒറിജിനൽ സംഭവങ്ങൾ ആണെന്ന് തോന്നിപ്പിക്കും വിധമുള്ള അവതരണം തുടങ്ങി ഒരു ഹൊറർ സിനിമ എന്ന നിലക്ക് ഏറെ ശ്രദ്ധേയമാണ് ഓരോ ചിത്രങ്ങളും.
പരമ്പരയിലെ എല്ലാ ഭാഗങ്ങളും മികച്ചു നിൽക്കുന്നില്ല. ചിലത് നന്നായി തന്നെ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകരും നിരൂപകരും ഒരേപോലെ സ്വീകരിച്ചെങ്കിലും ചിലത് വേണ്ടത്ര നിലവാരം പുലർത്തിയിരുന്നില്ല. പക്ഷെ paranormal activity എന്ന ബ്രാൻഡ് നൽകിയ ആഗോളപ്രശസ്തി നിലവാരമില്ലാത്ത ചിത്രത്തിന്റെ ഭാഗങ്ങളെ കൂടെ സാമ്പത്തികമായി വിജയിപ്പിക്കുന്നതിൽ സഹായകമായിട്ടുണ്ട്. ഒട്ടുമിക്ക ആളുകളും കണ്ടിട്ടുള്ളതിനാൽ കൂടുതൽ വിവരങ്ങളുടെ ആവശ്യമില്ല എന്നറിയാം. ഇനിയും കാണാത്ത ഹൊറർ സിനിമാ പ്രേമികൾക്ക് തീർച്ചയായും കണ്ടുനോക്കാം.
Rating: 6.5/10 (for the entire series)
മികച്ച ഹൊറർ സിനിമകൾ ഭാഗം 23- Final Destination (അഞ്ചു ഭാഗങ്ങൾ) വായിക്കാൻ ക്ലിക്ക് ചെയ്യുക.
Leave a Reply