Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:59 am

Menu

Published on November 20, 2017 at 2:23 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 19- Before I Wake 2016

top-horror-movies-part-19-before-i-wake-2016

Before I Wake
Year : 2016
Genre : Horror, fantasy, mystery

Cody (Jacob Tremblay) എട്ടു വയസ്സ് പ്രായമുള്ള ഒരു അനാഥനാണ്. പ്രിയമകൻ നഷ്ട്ടപ്പെട്ട ജെസ്സിയും (Kate Bosworth) മാർക്കും (Thomas Jane) cody യെ ദത്തെടുക്കുന്നു. പതിയെ ഞെട്ടിപ്പിക്കുന്ന ഒരു വാസ്തവത്തിന് അവർ രണ്ടുപേരും സാക്ഷികളാകേണ്ടി വരുന്നു. Cody ഉറങ്ങുന്ന അതെ നിമിഷം അവൻ കാണുന്ന ദുസ്സ്വപ്നങ്ങൾ അതേപോലെ ഭൗതികമായി ഇവരിലേക്ക് വരുന്നു. അവൻ ഉണർന്നാൽ അവ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.

ഹൃദയത്തിൽ തട്ടുന്ന മികച്ച സീനുകളും ഹൊററും ഫാന്റസിയും എല്ലാമായി മികച്ച ഒരു ചിത്രം തന്നെയാണ് Before I Wake. സിനിമയിലുടനീളം സസ്പെൻസ് സൂക്ഷിക്കുന്നതിൽ സംവിധായകൻ വിജയിച്ചു. മനോഹരമായ എന്നാൽ സങ്കടവും സന്തോഷവും ഒരേപോലെ തരുന്ന ഒരു ending നമ്മളെ അല്പം ഫീൽ ചെയ്യിപ്പിക്കും. സിനിമ ഒരു ഹൊറർ എന്ന genreൽ മാത്രം ഉറച്ചുനിൽക്കുന്നില്ല, പകരം ത്രില്ലറും ഫാന്റസിയും ഫാമിലിയും റിലേഷൻഷിപ്പും ഡ്രാമയും എല്ലാം കൂടി ചേർന്ന ഒന്നാണ്. ഒരുപക്ഷെ ഒരു പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയാതെ വരും ഈ സിനിമയെ.

സിനിമയുടെ തിരക്കഥ വളരെ മികച്ചുനിന്നു. ഏറ്റവും വലിയ ഹൈലൈറ് Cody ആയി അഭിനയിച്ച എട്ടു വയസ്സുകാരൻ Jacob Tremblay യുടെ പ്രകടനം തന്നെയാണ്. 2015ലെ മികച്ച സിനിമകളിൽ ഒന്നായ Room ൽ അഭിനയിച്ച അതെ പയ്യൻ തന്നെ. ശരിക്കും അത്ഭുതപ്പെടുത്തുന്ന അഭിനയം നമ്മെ ഓരോരുത്തരെയും impress ചെയ്യിക്കും എന്ന് തീർച്ച. Kate Bosworth & Thomas Jane, രണ്ടുപേരുടെയും പ്രകടനവും കുഴപ്പമില്ലായിരുന്നു.

കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് Before I Wake. ഹൊറർ, ഫാന്റസി സിനിമാപ്രേമികൾക്കു മാത്രമല്ല, എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

Rating : 7/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 18- The Lure (2015) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News