Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:23 am

Menu

Published on November 23, 2017 at 10:20 am

മികച്ച ഹൊറർ സിനിമകൾ ഭാഗം 20- Grave Encounters (2011)

top-horror-movies-part-20-grave-encounters-2011

Grave Encounters
Year : 2011
Genre : Horror, Supernatural

പ്രതേകിച്ചു മുഖവുര ഒന്നും തന്നെ ആവശ്യമില്ല. found footage horror സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്ന്. കുഴപ്പമില്ലാതെ പേടിപ്പിക്കുന്നതിൽ വിജയിച്ച ഈ സിനിമ ഒരുപക്ഷെ വലിയ സാമ്പത്തിക വിജയം നേടാതെ പോയതും പിന്നീട് ഇന്റർനെറ്റിൽ താരംഗമായതും നമ്മിൽ പലർക്കും അറിയാവുന്നതാണ്.

പ്രേതങ്ങളും ആത്മാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു റിയാലിറ്റി ഷോയുടെ production crew പുരാതനമായതും പ്രേതബാധയുള്ളതുമായ ഒരു മെന്റൽ ഹോസ്പിറ്റലിൽ ഷൂട്ട് ചെയ്യാൻ എത്തുന്നു. തുടർന്നങ്ങോട്ട് നടക്കുന്ന സംഭവങ്ങൾ Found footage ന്റെ സാധ്യതകൾ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി എടുത്ത ചിത്രം തീർച്ചയായും ചെറുതായി നമ്മിൽ ഞെട്ടലുണ്ടാക്കും. പ്രത്യേകിച്ച് അരണ്ട ടോർച്ചുകളുടെ വെളിച്ചത്തിൽ പലപ്പോഴും കാണിക്കുന്ന സീനുകൾ ഒരു പരിധി വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നവയാണ്. ഒരു റിയാലിറ്റി ഷോയുടെ മാതൃകയിൽ പ്രേക്ഷകനോട് അഭിസംബോധന ചെയ്തു സംസാരിക്കുന്ന രീതിയിലാണ് സിനിമയുടെ ഷൂട്ടിംഗ്. (യഥാർത്ഥത്തിൽ ഇങ്ങനെ ഒരു ഷോ ഉണ്ട് എന്നതും ഇവിടെ ഓർമ്മപ്പെടുത്തുന്നു.

പൊതുവായി ഹൊറർ സിനിമകളിൽ നമ്മൾ കാണുന്ന സീനുകൾ തന്നെയാണ് ഈ സിനിമയിലും. എന്നാൽ സിനിമ വ്യത്യസ്തമാവുന്നത് ഈ സീനുകൾ എടുത്തിരിക്കുന്ന രീതിയിലാണ് എന്ന് നിസ്സംശയം പറയാം. തുടക്കത്തിൽ ഉണ്ടാകുന്ന നീണ്ട സംഭാഷണങ്ങൾ നിങ്ങളുടെ ക്ഷമയെ പരീക്ഷിച്ചേക്കാം. എന്നാൽ പതിയെ റൂട്ടിൽ എത്തുമ്പോൾ കഥ നിങ്ങൾ ഇഷ്ട്ടപ്പെട്ടു തുടങ്ങും. തീർച്ച. നിങ്ങൾ ഒരു ഹൊറർ സിനിമാപ്രേമി ആണെങ്കിൽ കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് Grave Encounters. സിനിമയുടെ ട്രൈലെർ കാണാതെ തന്നെ സിനിമ കാണാൻ ശ്രമിക്കുക. ട്രൈലെർ കണ്ടാൽ ഒരുപക്ഷെ സിനിമയുടെ പൂർണമായ ആസ്വാദനം നഷ്ടപെട്ടെക്കാം. കണ്ടവരുടെ അഭിപ്രായങ്ങൾ സ്വാഗതാർഹം.

Rating : 6/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 19- Before I Wake 2016 വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News