Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 7:58 am

Menu

Published on November 24, 2017 at 4:28 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 21- Lights Out 2016

top-horror-movies-part-21-lights-2016

Lights Out
Year: 2016
Genre: Horror

“I Love You but I’ve Chosen Darkness”

Depressed ആയ ഒരു അമ്മ, അവരുടെ സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ, അമ്മയുടെ സ്വഭാവം കാരണം വേറെ ഒരു ഫ്ലാറ്റ് എടുത്ത് മാറിത്താമസിക്കുന്ന ഒരു മകൾ, അവളുടെ കാമുകൻ. ഇത്രയും പേരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. അമ്മയുടെ കൂടെ താമസിക്കുന്ന മകന് കുറച്ചുകാലമായി രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നു. അമ്മ ആരോടോ ഒറ്റയ്ക്ക് തന്നെ സംസാരിക്കുന്നത് അവൻ പലപ്പോഴും കാണാൻ ഇടയാകുന്നു. സ്കൂളിൽ ക്ലാസ്റൂമിൽ പകൽ മുഴുവൻ ഉറങ്ങുന്ന അവനെ അവന്റെ സഹോദരി ഏറ്റെടുത്ത് അവളുടെ വീട്ടിൽ കൊണ്ട് പോകുന്നു. പക്ഷെ സംഭവങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. പകരം ഒരതിഥി കൂടെ ഇവരുടെ ജീവിതത്തിലേക്ക് വരുന്നു. ഡയാന. ഇരുട്ടിന്റ മറവിൽ അവൾ എത്തുമ്പോൾ അവരുടെ ജീവിതം കൂടുതൽ സങ്കീർണമാവുന്നു. കഥയിലേക്ക് കടക്കുന്നില്ല.

പൊതുവെ ഹൊറർ സിനിമകളിൽ കാണാവുന്ന പതിവു ക്ലീഷേകൾ ഇവിടെയും കാണാം. പക്ഷെ lights out എന്ന തീം പുതുമയാർന്നതായിരുന്നു. ഒരുപാട് ഞെട്ടലുകളോ ഭയാനക രംഗങ്ങളോ ഒന്നും തന്നെ ഇല്ലെങ്കിലും ചെറുതായി പേടിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഒരു ചെറിയ ലോ ബജറ്റ് പടം എന്ന നിലക്ക് തീർത്തും തൃപ്തികരം തന്നെയാണ് ചിത്രം. Visual effects എല്ലാം മികച്ചു നിന്നു. അവസാനത്തെക്കു വരുന്ന ഒരു ഗൺ ഷോട്ട് സീൻ വളരെ ഇഷ്ട്ടപ്പെട്ട ഒന്നായിരുന്നു. കഥയിലെ ലോജിക്കിന് ഒത്ത സീൻ. അത് പോലെ ക്ലൈമാക്സ് വളരെ അപ്രതീക്ഷിതവും അതേ സമയം വ്യത്യസ്തവുമായിരുന്നു. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും ഒരു മികച്ച കഥ-തിരക്കഥ ഇല്ലായ്‌മ സിനിമയുടെ ഒരു നെഗറ്റീവ് പോയിന്റ് ആണ്. പൊതുവെ മിക്ക ഹൊറർ സിനിമകളിലും കഥയ്ക്കു വലിയ റോൾ ഇല്ലാത്തതിനാൽ ഈ കാര്യം നമുക്ക് വിസ്മരിക്കാവുന്നതേ ഉള്ളൂ. ഇടയ്ക്കെപ്പോഴോ Mama സിനിമയിലെ രംഗങ്ങളെ ഓർമ്മപ്പെടുത്തുന്ന സീനുകൾ ഉണ്ടായിരുന്നു. അതുപോലെ ഏതൊരു ഹൊറർ സിനിമയിലെയും പോലെ ഒരു ഫ്ലാഷ് ബാക് സ്റ്റോറി ഇതിലും കാണാം. താല്പര്യം ജനിപ്പിക്കുന്ന കഥയായിരുന്നു എങ്കിലും കുറച്ചു കൂടെ ഒരു emotional-horror mixed മൂഡ് കൊണ്ടുവരികയാണെങ്കിൽ നന്നായിരുന്നു.

ചുരുക്കത്തിൽ വലിയ തെറ്റില്ലാത്ത ഒരു ഹൊറർ സിനിമ തന്നെയാണ് Lights Out. അധിക പ്രതീക്ഷകൾ വെക്കാതെ കണ്ടു ആസ്വദിക്കാവുന്ന ഒന്ന് തന്നെയാണ് 1.20 hr നീളമുള്ള ഈ കൊച്ചുചിത്രം. കഥയിലെ ചില രംഗങ്ങളിലെ ലോജിക് ഇല്ലായ്മ ഒക്കെ മറന്നു ഹൊറർ ‘ആസ്വദിച്ചു’ കാണാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി കണ്ടുനോക്കാവുന്നതാണ്.

Rating : 7/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 20- Grave Encounters (2011) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News