Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:04 pm

Menu

Published on November 27, 2017 at 5:03 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 22- Warm Bodies (2013)

top-horror-movies-part-22-warm-bodies-2013

Warm Bodies
Year : 2013
Genre : Romance, Comedy, Horror

ഒരു പാവം സോമ്പി. സോമ്പി ഒരു ചെറുപ്പക്കാരനാണ്. മറ്റു സോമ്പികളെ അപേക്ഷിച്ചു അല്പം ഹൃദയമൊക്കെ ഉള്ള ഒരു സോമ്പി. തന്റെ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു അവസാനം R എന്ന അക്ഷരം മാത്രം ഓർമ വന്നു ആ പേരിൽ സ്വയം തൃപ്തി കൊള്ളുന്ന സോമ്പി ഒരിക്കൽ മനുഷ്യന്മാരുമായുള്ള ഒരു അറ്റാക്കിനിടയിൽ ഒരു പെൺകുട്ടിയെ കാണുന്നു. Love at first പോലെ എന്തോ ഒന്ന് R നേയും പിടികൂടുന്നു. അവൻ അവളെ കൊന്നില്ല, അവളുടെ ശരീരം കടിച്ചു കീറി അവളുടെ തലച്ചോർ തന്റെ ഭക്ഷണത്തിന് വേണ്ടി എടുക്കുന്നില്ല. പകരം അവളെ രക്ഷിക്കുന്നു. സോമ്പികളെ പോലെ അഭിനയിക്കാൻ അവളോട് പറഞ്ഞു മറ്റു സോമ്പികളുടെ അക്രമത്തിൽ നിന്ന് അവളെ രക്ഷിക്കുന്നു. സുരക്ഷിതമായി തന്റെ താവളത്തിൽ അവളെ എത്തിക്കുന്നു. അവൾക്കു ഭക്ഷണം കൊടുക്കുന്നു. കിടക്കാൻ സൗകര്യം ഒരുക്കുന്നു. അവളുറങ്ങവെ അവളെ തന്നെ നോക്കി കണ്ണും മിഴിച്ചു നിൽക്കുന്നു. തന്റെ താവളത്തിലെ (ഒരു വലിയ എയർപോര്ടിലെ ഒറ്റപ്പെട്ട ഒരു തകർന്ന വിമാനം) മ്യൂസിക് പ്ലേയർ ഓൺ ചെയ്തു അവൾക്കൊപ്പം സംഗീതം ആസ്വദിക്കുന്നു. അതികം സംസാരിക്കാൻ ഒന്നും പറ്റാത്ത സോംബികളിൽ നിന്ന് വിപരീതമായി R സംസാരിക്കാൻ ശ്രമിക്കുന്നു. പതിയെ സംസാരത്തിനു വേഗത കൂടുന്നു. R ന്റെ ഹൃദയമിടിപ്പും പതിയെ വേഗത്തിലാവുന്നു. R അവളുമായി പ്രണയത്തിലാവുന്നു. മറ്റു സോബികൾക്കു R ഒരു മാതൃകയാവുന്നു. അവർ അവന്റെ സ്നേഹം തിരിച്ചറിയുന്നു. പക്ഷെ സന്ദർഭങ്ങൾ അവളെ അവനിൽ നിന്നും അകറ്റുന്നു.

R ന്റെ പ്രണയം മറ്റു സോമ്പികളിലും മാറ്റങ്ങൾ വരുത്തുന്നു. എന്തിനു സോമ്പികൾ സ്വപ്നങ്ങൾ വരെ കാണാൻ തുടങ്ങുന്നു. R നു അവളെ കാണണം, അവൾക്കു തന്റെ പ്രണയം മനസ്സിലാക്കികൊടുക്കണം. താനടക്കമുള്ള സോമ്പികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ മനസ്സിലാക്കി കൊടുക്കണം. തിരിച്ചു പഴയ പോലെ മനുഷ്യരിലേക്ക് അവർക്കു ഒരു മടക്കം സാധ്യമാകും എന്ന് മനസ്സിലാക്കി കൊടുക്കണം. അങ്ങനെ അവർ യാത്ര പുറപ്പെടുന്നു. അവരെ തേടി പുറകിൽ കുറച്ചു boneys(കുറച്ചു കൂടി സ്ട്രോങ്ങ് ആയ സോമ്പിസ്(?)) ഉണ്ട്. അതുപോലെ അവരെ ആക്രമിക്കാൻ സന്നാഹങ്ങളുമായി മനുഷ്യവിഭാഗവും. അവർ ലക്ഷ്യസ്ഥാനത്ത് എത്തുമോ.. R നു തന്റെ പ്രണയം നഷ്ടമാകുമോ.. കഥ പതിയെ പതിയെ മുന്നോട്ട് നീങ്ങുന്നു..

Warm Bodies ഒരു സോമ്പി ചിത്രം എന്നതിനേക്കാൾ നർമത്തിൽ പൊതിഞ്ഞ ഒരു പ്രണയചിത്രം കൂടിയാണ്. ഒരുപാട് പേർ കണ്ടിട്ടുണ്ട് എന്നറിയാം. ഇനിയും കാണാത്തവർ ഒന്ന് കണ്ടുനോക്കാവുന്നതാണ്. തുടക്കം മുതൽ സിനിമ തീരുന്നത് വരെ സിനിമ നിങ്ങളെ ആസ്വദിപ്പിക്കും. തീർച്ച. ഒരിക്കലും ഒരു world war z, dawn of the dead പോലെയോ zombiland, shaun of the dead പോലെയോ പ്രതീക്ഷിക്കരുത്. കണ്ടവരുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

Rating: 7/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 21- Lights Out (2016) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News