Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:31 am

Menu

Published on March 7, 2018 at 4:28 pm

മോഷ്ടിക്കാനായാണ് അയാൾ ആ വീട്ടിൽ കയറിയത്; പക്ഷെ അവസാനം കയറി കുടുങ്ങി എന്നായി..

top-thriller-movies-part-12-the-collector-2009

ടം കൂടിയത് കാരണമാണ് അയാൾ മോഷ്ടിക്കാനിറങ്ങിയത്. അതിനായി അയാൾ ഒരു വീട് കണ്ടുവെച്ചു. അവിടെ സൂക്ഷിച്ചുവെച്ചിട്ടുള്ള ചില വിലയേറിയ വസ്തുക്കളിലാണ് അയാളുടെ കണ്ണ്. അങ്ങനെ മനസ്സിൽ ഉറപ്പിച്ച പോലെ അയാൾ അവിടെ മോഷ്ടിക്കാൻ കയറി. പക്ഷെ അയാളുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു ആ വീടിനുള്ളിലെ സംഭവങ്ങൾ. മറ്റൊരാൾ അവിടെ കയറിയിരിക്കുന്നു. തന്നെക്കാൾ വളരെ മുമ്പ് തന്നെ. പക്ഷെ അയാളുടെ ലക്ഷം മോഷണമായിരുന്നില്ല. രക്തക്കൊതിയോടെ അയാൾ കെണികൾ ഒരുക്കി കാത്തിരിക്കുകയായിരുന്നു. അതിന്റെ ഇടയിലേക്കാണ് നമ്മുടെ പാവം കള്ളനും ചെന്നുപെട്ടത്.

The Collector
Year: 2009
Genre: Horror, Thriller

‘home invasion’ സിനിമകൾ എന്തോ കാണാൻ വലിയ താല്പര്യമാണ്. പ്രത്യേകിച്ച് വലിയ കഥകളോ അഭിനയ മുഹൂർത്തങ്ങളോ ഒന്നും തന്നെ ഇത്തരം സിനിമകൾക്ക് അവകാശപ്പെടാനാകില്ലെങ്കിലും പ്രേക്ഷകരെ ത്രില്ലിങ്ങായ രംഗങ്ങളിലൂടെ ഭയപ്പെടുത്തലുകളിലൂടെ ഉദ്വോഗം നിറഞ്ഞ നിമിഷങ്ങളിലൂടെ കടത്തിക്കൊണ്ടുപോകാൻ ഇത്തരം സിനിമകൾക്ക് സാധിക്കാറുണ്ട്. ഒരുപിടി നല്ല സിനിമകൾ ഈ genre ൽ വന്നിട്ടുമുണ്ട്, പലതും സാമ്പത്തികമായും കലാപരമായും വിജയിച്ചിട്ടുമുണ്ട്. ആ ഒരു ഗണത്തിൽ ഉൾപ്പെടുത്താവുന്ന കുഴപ്പമില്ലാതെ ഒരു ചിത്രം തന്നെയാണ് ഈ The Collector. ഒരുപാട് പ്രതീക്ഷകൾ ഇല്ലാതെ കാണുക. ചിത്രം നിരാശപ്പെടുത്തില്ല.

Rating: 6.5/10

ഇതൊരു ബാങ്ക് മോഷണത്തിന്റെ കഥയാണ്; എല്ലാ പഴുതുകളും അടച്ചുള്ളൊരു മോഷണം; പക്ഷെ ഒരു അബദ്ധം പറ്റി..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 11 To Steel from a Thief (2016) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News