Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:45 pm

Menu

Published on February 9, 2018 at 5:54 pm

47 വർഷങ്ങളായി.. ഇതുവരെ ആ കൊലപാതകങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല

top-thriller-movies-part-4-zodiac-2007

മേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊലപാതക പരമ്പരകളിൽ ഒന്ന്. ഇന്നും ചുരുളഴിയാതെ കിടക്കുന്ന ഒരുപിടി കൊലപാതകങ്ങൾ. വർഷങ്ങളോളം നീണ്ടു നിന്ന പോലീസ് അന്വേഷണങ്ങൾ. ഒരുപാട് അന്വേഷണ സംഘങ്ങൾ.. പല സ്ഥലങ്ങൾ.. ഒട്ടനവധി തെളിവുകൾ.. എല്ലാത്തിലുമുപരി കൊലപാതകി തന്നെ പൊലീസിനായി നൽകിയ കൊലപാതകങ്ങളുടെ ബാക്കി പത്രങ്ങൾ. എന്നിട്ടും ഇന്നും അന്വേഷണം അവസാനിപ്പിക്കാൻ പറ്റാത്ത വിധം നിഗൂഢമായ കേസ്. സോഡിയാക് എന്ന് കൊലപാതകി തന്നെ സ്വയം വിശേഷണം ചാർത്തി നൽകിയ ഈ കൊലകളുടെ പശ്ചാത്തലത്തിൽ ഡേവിഡ് ഫിഞ്ചർ എന്ന കഴിവുറ്റ, തഴക്കം വന്ന സംവിധായകൻ വർഷങ്ങളോളം ഈ കേസിൽ ഗവേഷണം നടത്തി, അന്വേഷണവും പഠനങ്ങളും നടത്തി അണിയിച്ചൊരുക്കിയ ഈ ചിത്രം ഏതൊരർത്ഥത്തിലും മികച്ചൊരു ത്രില്ലർ തന്നെയാണ്. ഒരുപക്ഷേ വെറുമൊരു ത്രില്ലർ സിനിമ എന്ന അനുഭവത്തിനപ്പുറം വിശാലമായ ഈ കേസിന്റെ ലോകത്തിലേക്കുള്ള വാതിലുകൾ നമുക്ക് മുന്നിൽ സംവിധായകൻ തുറന്നുവെക്കുകയും ചെയ്യുന്നു.

Zodiac
Year: 2007
Genre: Mystery, Thriller

1960കളുടെ അവസാനത്തിലും 1970കളുടെ തുടക്കത്തിലുമായി വടക്കൻ കാലിഫോണിയയുടെ പല കോണുകളിലുമായി നടമാടിയ ഒരുകൂട്ടം കൊലപാതകങ്ങൾ. എല്ലാം ഒരേ കൊലയാളി തന്നെ. 1969ലെ ജൂലായ് മാസത്തിൽ സോഡിയാക് കൊലപാതകി നടത്തിയ രണ്ടാമത്തെ ആക്രമണത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒരു മാസം കഴിഞ്ഞ് സൻഫ്രാൻസിസ്കോ ക്രോണിക്കിൾ മാധ്യമത്തെ തേടി ഒരു കത്തെത്തുന്നു. സോഡിയാക് കൊലപാതകിയുടെ കത്ത്. പോലീസിനെ പരിഹസിച്ച് വെല്ലുവിളിക്കുന്ന രീതിയിലൊരു കത്തായിരുന്നു അത്. അതോടെയാണ് സംഭവങ്ങൾക്ക് അൽപ്പം ചൂടുപിടിച്ചുവരുന്നത്. തുടർന്നങ്ങോട്ട് കൊലപാതകങ്ങൾ നടന്നുകൊണ്ടേടെയിരുന്നു. ഒപ്പം പോലീസ് അന്വേഷണവും.

യഥാർത്ഥ സംഭവങ്ങളുടെ സിനിമാ ആഖ്യാനം ആയതിനാൽ ഒരുപാട് രേഖകളും വിവരങ്ങളും ചരിത്രവും അവ കലർന്ന സംഭാഷണങ്ങളും മറ്റുമായാണ് കഥ നീങ്ങുന്നത് എന്നതിനാൽ ചിലർക്കെങ്കിലും ഈ ചിത്രത്തോട് അൽപ്പം താത്പര്യക്കുറവ് ഉള്ളതായി അറിയാൻ സാധിച്ചിട്ടുണ്ട്. പക്ഷെ ഇത്തരത്തിൽ ഒരു കേസിന്റെ സിനിമ എന്ന നിലയിൽ ഏറ്റവും മികവുറ്റ രീതിയിൽ തന്നെയാണ് സംവിധായകൻ സിനിമ അണിയിച്ചൊരിക്കിയിട്ടുള്ളത്. കൊലപാതകിയിലേക്ക് ഫോക്കസ് ചെയ്യുന്നതിന് പകരം അന്വേഷണങ്ങളുടെ ഫോക്കസ് ചെയ്ത് ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചൊരു കുറ്റാന്വേഷണ ചിത്രം തന്നെയാണ് ഫിഞ്ചർ നമുക്ക് തന്നത്.

ഈ സിനിമ കാണുന്നത്തിന് മുമ്പ് യഥാർത്ഥ സംഭവങ്ങളുടെ സിനിമാ ഭാഷ്യം ആണെന്ന് അറിയാതെയായിരുന്നു ഞാൻ കണ്ടിരുന്നത്. അവസാനം കൊലപാതകിയെ പിടികൂടാതെ വന്നപ്പോൾ ഇതെന്തു സിനിമ എന്നുകരുതി അല്പം നിരാശപ്പെടാൻ തുടങ്ങിയപ്പോഴേക്കുമായിരുന്നു സിനിമ കഴിഞ്ഞുള്ള ക്രെഡിറ്റ് സീനുകളും മറ്റും കണ്ടത്. ശരിക്കും നടന്ന സംഭവങ്ങാളാണ് ഇതുവരെ ഞാൻ കണ്ടത് എന്നുമനസ്സിലായപ്പോൾ ആ നിരാശ മാറുകയും സംവിധായകനോടും സിനിമയോടും എന്തെന്നില്ലാത്ത ഇഷ്ടം തോന്നുകയും ചെയ്തു.

18 മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും പഠനങ്ങൾക്കുമോടുവിലാണ് സംവിധായകനും നിർമാതാവും കൂടെ ഈ ചിത്രം പിടിക്കാൻ ഒരുങ്ങിയത് എന്നത് പിന്നീടെപ്പോഴോ അറിഞ്ഞപ്പോൾ ആ ഇഷ്ടം ഒന്നുകൂടെ കൂടി. ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തിയ Mark Ruffalo, Jake Gyllenhaal, Robert Downey, Jr. എന്നിവരുടെ പ്രകടനങ്ങളും എടുത്തുപറയേണ്ടത് തന്നെയാണ്.

ഇനിയും കണ്ടിട്ടില്ലാത്തവരുടെ അറിവിലേക്കായി പറയട്ടെ, പതിഞ്ഞ താളത്തിൽ സുദീർഘമായ, ത്രില്ലിങ്ങായ ഒരു കേസ് അന്വേഷണത്തിന് സാക്ഷിയാകാൻ താത്പര്യമുണ്ടോ എങ്കിൽ ധൈര്യമായി കണ്ടുനോക്കുക. കേസിനെ കുറച്ചും സിനിമയെ കുറിച്ചും പേജുകളോളം പറഞ്ഞാലും തീരില്ല എന്നതിനാൽ തൽക്കാലം നിർത്തുന്നു.

Rating: 7.5/10

ഇതിലും വലിയ സസ്പെൻസ് സ്വപ്നങ്ങളിൽ മാത്രം– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 3 Orphan (2009) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News