Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:25 am

Menu

Published on February 19, 2018 at 5:20 pm

ഞാൻ മരിച്ചവരെ കാണുന്നു.. പക്ഷെ അവർക്കറിയില്ല അവർ മരിച്ച കാര്യം..

top-thriller-movies-part-7-the-sixth-sense-1999

“ഞാൻ മരിച്ചവരെ കാണുന്നു. പക്ഷെ സാധാരണ ആളുകളെ പോലെ അവർ എനിക്ക് ചുറ്റും നടക്കുകയാണ്. അവർ പരസ്പരം കാണുന്നില്ല. അവർക്ക് കാണാൻ എന്താണോ ആഗ്രഹമുള്ളത്, അതുമാത്രമാണ് അവർ കാണുന്നത്. അവർക്കറിയില്ല അവർ മരിച്ചതാണെന്ന്. എല്ലായിടത്തുമായി അവർ എനിക്ക് ചുറ്റുമുണ്ട്.”

ലോകം കണ്ട എക്കാലത്തെയും മികച്ച സസ്പെൻസ് ചിത്രങ്ങളിലൊന്നിന്റെ തുടക്കമായിരുന്നു അവിടെ. ഒപ്പം നമ്മുടെ സ്വകാര്യ അഹങ്കാരം കൂടിയായ മനോജ് നൈറ്റ് ശ്യാമളൻ എന്ന സംവിധായകന്റെ ഉദയവും അവിടെത്തുടങ്ങുകയായിരുന്നു. തൊട്ടു മുമ്പ് രണ്ടു സിനിമകൾ ചെയ്തിരുന്നെങ്കിലും തന്റെ കരിയറിനെ തന്നെ മാറ്റിമറിച്ചുകൊണ്ട് ലോകത്തെ മൊത്തത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു ശ്യാമളൻ ഈ ചിത്രത്തിലൂടെ. ഒരേ സമയം വമ്പൻ സാമ്പത്തിക വിജയവും ആറ് ഓസ്‌കാർ നോമിനേഷനുകളും സ്വന്തമാക്കിയ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരേപോലെ സ്വീകരിക്കുകയായിരുന്നു.

The Sixth Sense
Year: 1999
Genre: Drama, Mystery, Thriller

ചൈൽഡ് സൈകോളജിസ്റ്റായ മാൽക്കത്തിന്റെയും മരിച്ചവരെ കാണുന്നു എന്നുംപറഞ്ഞുകൊണ്ടിരിക്കുന്ന കോളിയുടെയും ജീവിതങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കുട്ടിയെ ചികില്സിക്കാനായി എത്തുകയാണ് ഡോക്ടർ. തനിക്ക് മരിച്ചവരെ കാണാനാകുമെന്നും അവർക്ക് തിരിച്ചു തന്നെയും കാണാനാകുമെന്ന് കുട്ടി പറയുമ്പോൾ എല്ലാരും ചെയ്യുന്ന പോലെ ആദ്യം അയാൾക്കും വിശ്വാസമായില്ല. പക്ഷെ അയാൾക്ക് വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു.

അയാൾ കൂടുതൽ ചോദിച്ചറിയുന്നു. കുട്ടി കൂടുതലായി വിവരിക്കുന്നു. സാധാരണ ആളുകളെ പോലെ അവർ തനിക്ക് ചുറ്റും നടക്കുകയാണെന്നും അവർ പരസ്പരം കാണുന്നില്ല എന്നും പറഞ്ഞ കുട്ടി അവർക്ക് കാണാൻ എന്താണോ ആഗ്രഹമുള്ളത്, അതുമാത്രമാണ് അവർ കാണുന്നത് എന്നും കൂട്ടിച്ചേർക്കുന്നു.ഒപ്പം അവർ മരിച്ചതാണെന്ന് അവർക്കറിയില്ല എന്നും കുട്ടി പറയുന്നു.

ഇതറിഞ്ഞ ഡോക്ടർ കുട്ടിയോട് തന്റെ കഴിവ് ഉപയോഗപ്പെടുത്തേണ്ട രീതിയും ഈ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നും പറഞ്ഞുകൊടുക്കുന്നു. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു. അവസാനം സിനിമ കണ്ട നമ്മൾ ഓരോരുത്തരെയും ഞെട്ടിച്ച ആ സസ്പെന്സിലൂടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

വെറും 40 മില്യൺ മാത്രം ചിലവാക്കി ഇറക്കിയ ഈ ചിത്രം 672 മില്യൺ നേടി ആ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പണംവാരി ചിത്രമായി റെക്കോർഡുകളിട്ടപ്പോൾ സംവിധായകനോടൊപ്പം കുട്ടിയുടെ വേഷം കൈകാര്യം ചെയ്ത Haley Joel Osment, ഡോക്ടറായി വന്ന Bruce Willis എന്നിവരും ഏറെ കയ്യടി നേടി. പിന്നീട് സ്പീൽബെർഗിന്റെ AIലൂടെയും ഈ പയ്യൻ നമ്മളെ അത്ഭുതപ്പെടുത്തുകയുണ്ടായി. കൂടുതൽ ഒന്നും തന്നെ പറയുന്നില്ല. ഇനിയും കാണാത്തവരുണ്ടെങ്കിൽ ധൈര്യമായി തന്നു കണ്ടുതുടങ്ങിക്കോളൂ.

Rating: 8.5/10

ട്വിസ്റ്റോട് ട്വിസ്റ്റുകളുമായി ഒരു ത്രില്ലർ ഇതാ..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 6 The Body (2012) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News