Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:41 am

Menu

Published on June 12, 2017 at 2:51 pm

സംസ്ഥാന ചാംപ്യനാണ് കഴുത്തിനു പിടിച്ചു ഞെരിച്ചത്, കുറച്ചുനേരം ശ്വാസം പോലും കിട്ടിയില്ല: ടൊവിനോ

tovino-about-bad-experience-in-film

സിനിമയില്‍ തുടക്കകാലത്ത് നേരിട്ട ഒരു മോശം അനുഭവം പങ്കുവെച്ച് നടന്‍ ടൊവിനോ തോമസ്. ഒരു സിനിമയിലേക്ക് തിരഞ്ഞെടുത്ത് പൂജയ്ക്ക് ക്ഷണിച്ച ശേഷം പിന്നീട് തന്നെ ഒഴിവാക്കിയ കാര്യമാണ് ടൊവിനോ വെളിപ്പെടുത്തിയത്.

താന്‍ ജോലി രാജിവച്ചു സിനിമയിലേക്കെടുത്തു ചാടിയതു സ്വന്തം തീരുമാനപ്രകാരമായിരുന്നു. ഒരു പുതുമുഖ സംവിധായകന്റെ രണ്ടാമത്തെ ചിത്രത്തില്‍ നാലു നായകന്മാരിലൊരാള്‍ താനായിരുന്നു. പൂജയ്ക്കു വിളിച്ച എന്നെ പിന്നെ സിനിമയില്‍ വിളിച്ചില്ല. ഏതായാലും ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഒരു പക്ഷേ ആ സിനിമയിലൂടെയായിരുന്നു നമ്മുടെ വരവെങ്കില്‍ പണി പാളിയേനെ, ടൊവിനോ പറഞ്ഞു.

ഗോദ സിനിമയില്‍ കാണുന്ന ഗുസ്തി സീനിലെ എന്റെ മുഖത്തെ വേദന ശരിക്കും വേദന തന്നെയാണ്. സംസ്ഥാന ചാംപ്യനാണ് എന്റെ കഴുത്തിനു പിടിച്ചു ഞെരിച്ചത്. എനിക്കു കുറച്ചുനേരം ശ്വാസം പോലും കിട്ടിയില്ല, ടൊവിനോ പറഞ്ഞു.

കൂടാതെ മെക്‌സിക്കന്‍ അപാരതയുടെ വിജയം സത്യസന്ധമായ സിനിമയുടെ വിജയമായിരുന്നുവെന്നും ടൊവിനോ പറയുന്നു. അനുപ് കണ്ണന്‍ ചേട്ടനും ടോമും കഥ പറയുമ്പോള്‍ തന്നെ ഇതിലൊരു ഫയറുണ്ട് എന്ന് തനിക്കു ബോധ്യമായിരുന്നു. എന്നു നിന്റെ മൊയ്തീനു ശേഷം ധാരാളം കഥകള്‍ കേട്ടിരുന്നു. വേണമെങ്കില്‍ കഴിഞ്ഞ വര്‍ഷം തനിക്ക് അഞ്ചു സിനിമയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ ആവേശം കൊള്ളിക്കുന്ന ഒരു കഥയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. മെക്‌സിക്കനും ഗോദയും അത് യാഥാര്‍ഥ്യമാക്കിയെന്നും മനോരമ ഓണ്‍ലൈനിന് അനുവദിച്ച ദീര്‍ഘ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

ടൊവിനോയുടെ പുതിയ ചിത്രം മായാനദി സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. നിര്‍മാണം അമല്‍ നീരദ്. വിതരണം അന്‍വര്‍ റഷീദ്. മറ്റൊരു ചിത്രമായ തരംഗം നിര്‍മിക്കുന്നത് കാക്കമുട്ടൈയും വിസാരണൈയുമൊക്കെ ചെയ്ത ധനുഷിന്റെ നിര്‍മാണകമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ്.

Loading...

Leave a Reply

Your email address will not be published.

More News