Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:12 pm

Menu

Published on March 2, 2017 at 11:56 am

നാട്ടുകാര്‍ക്ക് മെക്‌സിക്കന്‍ അപാരതയുടെ സൗജന്യ ടിക്കറ്റ് ടൊവിനോ വക

tovino-sponsored-mexican-aparatha-tickets-for-natives

ടൊവിനോ തോമസ് നായകനാകുന്ന ‘ഒരു മെക്സിക്കന്‍ അപാരത’ നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസ് ദിവസത്തെ ഷോയ്ക്ക് സ്വന്തം നാട്ടുകാര്‍ക്ക് സൗജന്യ ടിക്കറ്റു നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ടൊവിനോ.

ഒരു ഫേസ്ബുക്ക് വീഡിയോയിലാണ് ടൊവിനോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  ഗപ്പി എന്ന മുന്‍ ചിത്രത്തിന് തിയേറ്റര്‍ വേണ്ടവിധത്തില്‍ കിട്ടിയില്ലെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ടൊവിനോ പറയുന്നു. ഇരിങ്ങാലക്കുടയില്‍ പുതിയതായി തുടങ്ങുന്ന മള്‍ട്ടിപ്ലക്‌സ് തിയേറ്ററിലാണ് സൗജന്യപ്രദര്‍ശനം നടക്കുക.

ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനത്തിനു ശേഷമുള്ള 12 മണിയുടെ ഷോയാണ് ആദ്യമെത്തുന്ന 200 പേര്‍ക്ക് ടോവിനോ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മെക്സിക്കന്‍ അപാരത ഇരിങ്ങാലക്കുടയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും തന്റെ നാട്ടുകാര്‍ക്ക് വേണ്ടി ചിത്രം സ്പോണ്‍സര്‍ ചെയ്യുന്നുവെന്നും ടോവിനോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലമാക്കി അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍ നിര്‍മ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരത. ടൊവിനോയെ കൂടാതെ നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News