Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:50 am

Menu

Published on May 8, 2014 at 12:23 pm

ഒന്നര നൂറ്റാണ്ടുമുമ്പ് ശാന്തസമുദ്രത്തില്‍ മുങ്ങിയ കപ്പലില്‍നിന്ന്കോടികള്‍ വിലമതിക്കുന്ന നിധിശേഖരം കണ്ടെടുത്തു!!!

treasure-found-on-us-ship

ഫ്‌ളോറിഡ: ഒന്നര നൂറ്റാണ്ടുമുമ്പ് ശാന്തസമുദ്രത്തില്‍ മുങ്ങിയ എസ്.എസ്. സെന്‍ട്രല്‍ അമേരിക്ക കപ്പലില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന നിധി ശേഖരം കണ്ടെടുത്തു.ആഴക്കടല്‍ പര്യവേക്ഷണക്കമ്പനിയായ ഒഡീസ്സിയാണ് 13 ലക്ഷം ഡോളര്‍(ഏകദേശം 7.8 കോടിരൂപ) വിലമതിക്കുന്ന സ്വര്‍ണം മുങ്ങിയെടുത്തത്. ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് 1857 സപ്തംബര്‍ മൂന്നിനായിരുന്നു ഈ കപ്പൽ മുങ്ങിയത് .സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ന്യൂയോര്‍ക്കിലെ ബാങ്കുകളെ സഹായിക്കാനായി 21 ടണ്‍ സ്വര്‍ണവുമായി ഈ കപ്പൽ ന്യൂയോര്‍ക്കിലേക്ക് പോകുന്ന വഴിയാണ് കപ്പൽ മുങ്ങിയത്. ഈ അപകടത്തിൽ 425 യാത്രക്കാര്‍ മരിച്ചിരുന്നു. 1988 ൽ കപ്പലിന്റെ സ്ഥാനം കണ്ടെത്തി തോമസ് തോംസണ്‍ കമ്പനി അതിനകത്ത് നിന്നും സ്വർണം എടുത്തു തുടങ്ങി.എന്നാൽ പര്യവേക്ഷണത്തിന് പണംമുടക്കിയവര്‍ കമ്പനിക്കെതിരെ വഞ്ചനക്കേസ് നല്‍കിയതോടെ അത് മുടങ്ങി. അതിനു ശേഷം ഒഡീസ്സിയ കമ്പനികഴിഞ്ഞമാസം നടത്തിയ തിരച്ചിലിലാണ് സ്വര്‍ണക്കട്ടികളും സ്വര്‍ണനാണയങ്ങളും ലഭിച്ചത്.കപ്പലിൽ നിന്ന് ഇനിയും സ്വർണം കണ്ടെത്താനാവുമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News