Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on January 1, 2014 at 4:53 pm

ത്രിഷയ്‌ക്ക് സല്‍മാന്‍ഖാനെ കല്യാണം കഴിക്കണം!

trisha-has-expressed-her-desire-to-marry-salman-khan

തമിഴകത്തിന് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടിയാണ് തൃഷ.അതുകൊണ്ടുതന്നെ തൃഷയ്ക്കും ആരാധകർ ഏറെയാണ്. അടുത്തകാലത്തായി എല്ലാവരും തൃഷയോട് ചോദിക്കുന്നത് എന്നാണ് വിവാഹം എന്ന ചോദ്യമാണ്.തൃഷയാണെങ്കില്‍ പതിവായി പ്രണയഗോസിപ്പുകളില്‍ പെടാറുള്ളൊരു താരമല്ല.എന്നുവച്ച് തൃഷയ്ക്ക് ആരോടും പ്രണയം തോന്നിക്കൂടെന്നുമില്ല.കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന തൃഷയോട് അവതാരകന്‍ വിവാഹത്തെക്കുറിച്ചും സങ്കല്‍പ്പത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ചോദിച്ചു.അപ്പോള്‍ തെന്നിന്ത്യന്‍ താരസുന്ദരി പറഞ്ഞ ഉത്തരം ബോളിവുഡിന്‍ മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ തന്നെ വിവാഹം ആലോചിച്ചാല്‍ തനിയ്ക്ക് വലിയ സന്തോഷമാകുമെന്നാണ്.അതായത് സല്‍മാന്‍ ഖാനെ കെട്ടണമെന്ന് തൃഷയ്ക്ക് ആഗ്രഹമുണ്ടെന്ന്.ഇന്‍ഡസ്‌ട്രിയില്‍ ഇപ്പോള്‍ പത്തു വര്‍ഷം തികച്ച ത്രിഷ സല്‍മാനെ വിവാഹം കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നതിന്റെ കാരണവും പറഞ്ഞു.ചെറുപ്പം മുതല്‍ താന്‍ സല്‍മാന്‍ ഖാന്റെ ആരാധികയായിരുന്നുവെന്നാണ് ഇതിന് തൃഷ മറുപടി പറയുന്നത്.അതേസമയം,ആരാധന ഒന്നുകൊണ്ടുമാത്രം സല്‍മാന് തൃഷയെ കെട്ടാന്‍ കഴിയുമോയെന്നാണ് താരത്തിന്റെ ഉള്ളിലിരിപ്പ് അറിഞ്ഞവര്‍ ചോദിയ്ക്കുന്നത്.അങ്ങനെയെങ്കില്‍ തൃഷയേക്കാള്‍ വലിയ എത്ര ആരാധികമാരുണ്ട്,അവരെ മുഴുവന്‍ സല്ലുവിന് കെട്ടാന്‍ കഴിയുമോയെന്നും പലരും ചോദിയ്ക്കുന്നു.ഹിന്ദി ചാനലുകളില്‍ ഒന്നില്‍ വന്‍ റേറ്റിംഗിന്‌ സമാനമായ കോഫി വിത്ത്‌ കരണ്‍ പോലെയുള്ള കോഫി വിത്ത്‌ ഡിഡി എന്ന പരിപാടിയിലാണ് തൃഷ തന്റെ വിവാഹത്തെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News