Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:18 am

Menu

Published on June 14, 2013 at 5:09 am

ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

troling-control-in-calicut-from-today-night-onwards

കോഴിക്കോട്: ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം വരുന്നു. ഇനിയുള്ള 47 ദിവസം മത്സ്യതൊഴിലാളികൾക്ക് ദുരിതകാലമാണ്. ട്രോളിങ് നിരോധത്തിനു മുന്നോടിയായി മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണ് തുറമുഖങ്ങൾ.

കേരള തീരത്തെ മത്സ്യസമ്പത്തും ട്രോളിങ് നിരോധത്തിന്‍െറ ഫലപ്രാപ്തിയും പഠിക്കാന്‍ ഫിഷറീസ് അഡീഷനല്‍ ഡയറക്ടര്‍ അധ്യക്ഷനായി കഴിഞ്ഞ ഒക്ടോബറിലാണ് ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ സുപ്രധാന രണ്ട് നിര്‍ദേശങ്ങള്‍, ട്രോളിങ് നിരോധം ജൂണ്‍ 18 മുതല്‍ ആഗസ്റ്റ് 31 വരെ 75 ദിവസമായി ഉയര്‍ത്തുക, മത്സ്യങ്ങള്‍ മുട്ടയിടുന്ന ഏപ്രില്‍-മേയ് മാസങ്ങളില്‍ റിങ് സീന്‍ വലകള്‍ ഉപയോഗിക്കുന്ന വള്ളങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുക എന്നിവ ഏറെ വിവാദം ഉയര്‍ത്തിയിരുന്നു.

ഇതേക്കുറിച്ച് മത്സ്യത്തൊഴിലാളി സംഘടനകളുമായി ഫിഷറീസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഈ വര്‍ഷവും പഴയ സ്ഥിതി തുടരാമെന്ന നിര്‍ദേശമാണ് ഉണ്ടായത്. കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ വിശദ പഠനത്തിന് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും വിദഗ്ധരുമടങ്ങുന്ന ഏഴംഗ സംഘത്തെ ചര്‍ച്ചക്ക് ശേഷം നിയമിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കണോ, ഭേദഗതി വേണോ എന്നീ കാര്യങ്ങള്‍ ഈ സമിതി തീരുമാനിക്കും. ഇതോടെ ഇക്കുറിയും ട്രോളിങ് പഴയപടി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News